ഫാൻസി നമ്പർ പ്ലേറ്റുകൾ വിറ്റത് 3.7കോടി ദിർഹമിന്
text_fieldsദുബൈ: ലേലത്തിൽ വെച്ച ഫാൻസി നമ്പറുകൾക്ക് വൻ ഡിമാൻഡ്. ശനിയാഴ്ചത്തെ ലേലത്തിൽ വിവിധ നമ്പർ പ്ലേറ്റുകളുടെ ലേലത്തിൽനിന്ന് 3.7കോടി ദിർഹം ലഭിച്ചു. എ.എ-13 എന്ന നമ്പറിനാണ് ഏറ്റവും കൂടുതൽ വില ലഭിച്ചത്. 44 ലക്ഷം ദിർഹം.
യു-70 എന്ന നമ്പറിന് 30 ലക്ഷം ദിർഹമും ലഭിച്ചു. ഇസഡ്1000 എന്നത് 22 ലക്ഷം ദിർഹമിന് വിറ്റുപോയപ്പോൾ വി-99999 ന് 12ലക്ഷം ദിർഹം ലഭിച്ചു.
റോഡ് ഗതാഗത അതോറിറ്റി 90 ഫാൻസി നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വെച്ചത്. പലരും തങ്ങളുടെ ജീവിതത്തിലെ സുപ്രധാന ദിനങ്ങളെ ഓർമിക്കുന്നതിന് യോജിച്ച നമ്പറുകൾ തേടിവന്നവരാണെന്ന് ആർ.ടി.എ അധികൃതർ പറഞ്ഞു. യു.എ.ഇയിൽ വിവിധ സമയങ്ങളിൽ നടത്തപ്പെടുന്ന നമ്പർ പ്ലേറ്റ് ലേലങ്ങളിൽ വലിയ പങ്കാളിത്തമാണുണ്ടാകാറുള്ളത്.
ലോകത്തിലെ ഏറ്റവും വിലയേറിയ 10 നമ്പർ പ്ലേറ്റുകളിൽ എട്ടെണ്ണമെങ്കിലും രാജ്യത്ത് വിറ്റഴിഞ്ഞതാണെന്ന് അധികൃതർ അവകാശപ്പെടുന്നു. ഈവർഷം ആദ്യത്തിൽ നടന്ന ചാരിറ്റി ലേലത്തിൽ, എ.എ-8 എന്ന നമ്പർ 3.5 കോടി ദിർഹമിനാണ് വിറ്റുപോയിരുന്നത്.ലോകത്തെ ഏറ്റവും വിലയേറിയ മൂന്നാമത്തെ പ്ലേറ്റ് നമ്പറായി ഇത് മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.