ദുബൈയിൽ ചുവടുറപ്പിക്കാൻ ഫക്കീഹ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ
text_fieldsദുബൈ: ദുബൈയിൽ കൂടുതൽ മേഖലകളിൽ ചുവടുറപ്പിക്കാൻ ഫക്കീഹ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ. ദുബൈ സിലിക്കൺ ഒയാസിസിൽ ഒന്നര വർഷം മുമ്പ് തുറന്ന ആശുപത്രി ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ അണിനിരത്തി ശ്രദ്ധേയമായിരുന്നു. 'മെയഡ് ഫോർ ദുബൈ' എന്ന പേരിലാണ് ദുബൈയിലെ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സ, രോഗശാന്തിക്കുപറ്റിയ ചുറ്റുപാട്, അക്കാദമിക് സമീപനം എന്നിവയാണ് ഫക്കീഹ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിന്‍റെ മൂന്ന് പ്രധാന തത്ത്വങ്ങൾ. സൗദിയിൽ നാല് പതിറ്റാണ്ടിന്‍റെ പാരമ്പര്യമുണ്ട് ഫക്കീഹിന്.
സാങ്കേതിക വിദ്യയും നൂതന സമീപനങ്ങളും രോഗീപരിചരണവും സംയോജിപ്പിച്ചാണ് ആശുപത്രിയുടെ പ്രവർത്തനമെന്ന് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഫാത്തിഹ് മെഹ്മെദ് ഗുൽ പറഞ്ഞു. 35,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ ദുബൈയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എമർജൻസി കെയർ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.