നാലു പതിറ്റാണ്ടിന്‍റെ പ്രവാസത്തിന് വിട ഇ.പി. ഇബ്രാഹിം ഹാജിക്ക് യാത്രയയപ്പ്
text_fieldsഅബൂദബി: നാല്‍പതിലധികം വര്‍ഷത്തെ യു.എ.ഇ പ്രവാസം അവസാനിപ്പിച്ച് ഇ.പി. ഇബ്രാഹിം ഹാജി നാട്ടിലേക്കു മടങ്ങുന്നു. സാമൂഹിക ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച, എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ യു.എ.ഇ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കമ്മിറ്റിയുടെ മുഖ്യ കാര്യദര്‍ശിയായിരുന്നു. 1983ല്‍ യു.എ.ഇയില്‍ എത്തിയ അദ്ദേഹം അബൂദബി ഹെല്‍ത്ത് അതോറിറ്റി ഉദ്യോഗസ്ഥനായി. ഈമാസമാണ് വിരമിച്ചത്. അബൂദബിയുടെ വിവിധ മേഖലകളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് നാട്ടിലേക്കുള്ള മടക്കം.
യാത്രയയപ്പ് യോഗത്തില്‍ വി.വി. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.
സാധു സംരക്ഷണ സമിതി എക്‌സിക്യൂട്ടിവ് മെംബര്‍ കുഞ്ഞിമോന്‍ കാരിയോടത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്‍റുമാരായ ടി.പി. അഷ്റഫ്, സി.കെ. അബ്ദുല്‍ റസാഖ്, സലീം ചങ്ങനാത്ത്, ടി.എം. ജലീല്‍, വി.കെ. യൂസുഫ്, ജനറല്‍ സിക്രട്ടറി അബ്ദുല്‍ റഊഫ് എന്‍.എ, സെക്രട്ടറി മുഹമ്മദ് റാഷിദ്,അസ്ലം സി.സി എന്നിവർ സംസാരിച്ചു.
എരമംഗലം മഹല്ല് ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി 20 വര്‍ഷത്തെ സേവനത്തിനുള്ള പ്രശംസ പത്രവും അദ്ദേഹത്തിന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.