Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right18 വർഷത്തെ...

18 വർഷത്തെ പ്രവാസത്തിന് വിട; ഫസിലുൽ ഹഖ് നാട്ടിലേക്ക് മടങ്ങുന്നു

text_fields
bookmark_border
18 വർഷത്തെ പ്രവാസത്തിന് വിട; ഫസിലുൽ ഹഖ് നാട്ടിലേക്ക് മടങ്ങുന്നു
cancel
camera_alt

ഫ​സി​ലു​ൽ ഹ​ഖ്

ദു​ബൈ: 18 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി യു.​എ.​ഇ തി​രു​വ​ന​ന്ത​പു​രം തു​രു​ത്തി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ പ്ര​സി​ഡ​ൻ​റ് ഫ​സി​ലു​ൽ ഹ​ഖ് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. റെ​സി​ഡ​ൻ​സ് അ​പ്പാ​ർ​ട്മെൻറി​ൽ ജീ​വ​ന​ക്കാ​ര​നാ​യാ​ണ് പ്ര​വാ​സ ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്‌. നാ​ലു വ​ർ​ഷ​ത്തെ ഹോ​ട്ട​ൽ ജോ​ലി​ക്ക് ശേ​ഷം ഏ​ഴ് വ​ർ​ഷ​ക്കാ​ലം ഷാ​ർ​ജ സം​സം ഒാ​ട്ടോ സ്പെ​യ​ർ പാ​ർ​ട്സ് ഷോ​റൂ​മി​ൽ ഡ്രൈ​വ​റാ​യും അ​വി​ടെ നി​ന്ന് അ​ബൂ​ദ​ബി ബ്യൂ​ടെ​ക് ക​മ്പ​നി​യി​ൽ ഏ​ഴു വ​ർ​ഷ​ക്കാ​ലം മെ​സ​ഞ്ച​റാ​യും ജോ​ലി നോ​ക്കി.

യു.​എ.​ഇ​യി​ൽ ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ ഫ​സി​ലു​ൽ ഹ​ഖ്, കോ​വി​ഡ് കാ​ല​ത്ത് ഒ​റ്റ​ക്കും കൂ​ട്ട​മാ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു. ഷാ​ർ​ജ ഐ.​എം.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി, യു.​എ.​ഇ തു​രു​ത്തി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ പ്ര​സി​ഡ​ൻ​റ്, തു​രു​ത്തി പ്ര​വാ​സി ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി, യു.​എ.​ഇ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. തു​രു​ത്തി മു​സ്്ലിം ജ​മാ​അ​ത്ത് ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ തൊ​ളി​ക്കോ​ട് തു​രു​ത്തി ഖ​ദീ​ജ മ​ൻ​സി​ലി​ൽ പ​രേ​ത​രാ​യ സി.​പി ഷാ​ഹു​ൽ ഹ​മീ​ദിെൻറ​യും ഖ​ദീ​ജ ബീ​വി​യു​ടെ​യും മ​ക​നാ​ണ്. അ​സൂ​റ ബീ​ഗ​മാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ, അ​ൽ​ഫി​യ ഫാ​ത്തി​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentofffazilul haq
Next Story