മുഹമ്മദ് വലിയകത്തിന് യാത്രയയപ്പ്
text_fieldsദുബൈ: നാൽപതു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മുഹമ്മദ് വലിയകത്തിനു ദുബൈ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ഉപഹാരം നൽകി ആദരിച്ചു. ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ഇൻകാസ് ജില്ല പ്രസിഡന്റ് പവിത്രൻ, ജില്ല കെ.എം.സി.സി പ്രസിഡന്റ് ജമാൽ മനയത്ത്, സെക്രട്ടറി നൗഫൽ പുത്തൻപുരക്കൽ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സാദിഖ് തിരുവത്ര, ജനറൽ സെക്രട്ടറി ഷറഫ് സി.കെ, ട്രഷറർ അസ്ലം വടക്കേകാട്, പഞ്ചായത്ത് ഭാരവാഹികളായ അൻജിത്ത് അലി കാക്കശ്ശേരി, റിഷാം, ഷിഹാസ് തുടങ്ങിയവർ ആശംസകൾ നേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. അക്ബർ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ശരീഫ് സി.എം സ്വാഗതവും ട്രഷറർ അനസ് വട്ടേക്കാട് നന്ദിയും പറഞ്ഞു. ഗുരുവായൂർ കടപ്പുറം അടിതിരുത്തി വലിയകത്തു ഹസനലി, കുഞ്ഞുമോൾ ദമ്പതികളുടെ മകൻ മുഹമ്മദ് നാല് പതിറ്റാണ്ടായി ദുബൈയിലും അബൂദബിയിലുമായി യു.എ.ഇ പ്രതിരോധ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. ഹഫ്സയാണ് ഭാര്യ. മക്കൾ മൻസൂർ (സൗദി), മഫാസ് (ഖത്തർ), മുഹ്സിന, മെസ്ബ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.