ആർ.ജെ സിന്ധുവിന് യാത്രയയപ്പ് നൽകി
text_fieldsആർ.ജെ സിന്ധുവിന് മാധ്യമമേഖലയിലെ സുഹൃത്തുക്കൾ നൽകിയ യാത്രയയപ്പ്
ദുബൈ: ആസ്ട്രേലിയയിലേക്ക് പോകുന്ന മാധ്യമപ്രവർത്തകയും ഗിന്നസ് റെക്കോഡ് ജേതാവുമായ ആർ.ജെ സിന്ധുവിന് മാധ്യമമേഖലയിലെ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. പതിറ്റാണ്ടായി യു.എ.ഇയിലെ സജീവ സാന്നിധ്യമായിരുന്ന സിന്ധു കുടുംബസമേതമാണ് ആസ്ട്രേലിയയിലേക്ക് പോകുന്നത്.അഡ്വർടൈസിങ് കമ്പനിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിന്ധു കൈരളി ടി.വി, ജീവൻ ടി.വി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചശേഷം 2003ൽ റേഡിയോ ഏഷ്യയിലൂടെയാണ് റേഡിയോ രംഗത്തെത്തുന്നത്. പിന്നീട് ഹിറ്റ് എഫ്.എമ്മിലേക്ക് മാറിയ സിന്ധു 14 വർഷം ഇവിടെ ജോലിചെയ്തു.
സിന്ധുവും മിഥുൻ രമേശും ചേർന്ന് തുടർച്ചയായി 84 മണിക്കൂർ േപ്രാഗ്രാം അവതരിപ്പിച്ച് ഏറ്റവും ദൈർഘ്യമേറിയ റേഡിയോഷോക്കുള്ള ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കി. പിന്നീട് വീണ്ടും റേഡിയോ ഏഷ്യയിലേക്ക് മാറി.ചടങ്ങിൽ സീനിയർ ബിസിനസ് എഡിറ്റർ ഭാസ്കർ രാജ്, ഗൾഫ് ന്യൂസ് റിപ്പോർട്ടർ സജില ശശീന്ദ്രൻ, ജയ്‌ഹിന്ദ് ടി.വി മിഡിലീസ്റ്റ് മേധാവി എൽവിസ് ചുമ്മാർ, ഡി 3 യാട്ട് കമ്പനി സി.ഇ.ഒ ഷമീർ അലി, ആഡ് ആൻഡ് എം അഡ്വർടൈസിങ് എം.ഡി റഷീദ് മട്ടന്നൂർ, മാധ്യമപ്രവർത്തകരായ രമേഷ് പയ്യന്നൂർ, അനൂപ് കീച്ചേരി, ആർ.ജെ ഡയോൺ, ആർ.ജെ അലീസ, ആർ.ജെ അക്ഷയ്, ആർ.ജെ അഞ്ജന, ജോഷ്വാ സെബാസ്റ്റ്യൻ, സിന്ധുവിെൻറ ഭർത്താവ് ബിജു ഇട്ടിര തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.