രണ്ടര പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിട; ശിഹാബിെൻറ സേവനം ഇനി നാട്ടിൽ
text_fieldsദുബൈ: സേവനവും സ്നേഹവും നിറഞ്ഞ രണ്ടര പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിടനൽകി ശിഹാബുദ്ദീൻ ചോലശ്ശേരി നാട്ടിലേക്ക് മടങ്ങുന്നു. പ്രവാസത്തിെൻറ അനുഭവസാക്ഷ്യങ്ങളും നന്മ നിറഞ്ഞ ഓർമകളുമായാണ് മടക്കം.1996ൽ അജ്മാനിലാണ് പ്രവാസത്തിെൻറ തുടക്കം. ഷാർജയിലെ ദൈദിലെ ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിക്കൊപ്പമാണ് ജോലി തുടങ്ങിയത്. ഇതേ സ്ഥാപനത്തിൽനിന്ന് വിരമിച്ചാണ് മടങ്ങുന്നത്.
മദാം ഏരിയയിലെ സ്ഥലംമാറ്റത്തോടെയാണ് ശിഹാബ് സേവന മേഖലയിൽ കൂടുതൽ സജീവമായത്. ജോലിയോടൊപ്പം മറ്റുള്ളവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും സ്വന്തം പ്രശ്നങ്ങളാവുകയും അവ പരിഹരിക്കാൻ രാപ്പകൽ ഓടിനടക്കുകയും ചെയ്തു. ഈ സേവനതൽപരതയുടെ ഗുണം മലയാളികൾ മാത്രമല്ല അനുഭവിച്ചത്, ബംഗാളികൾക്കും പാകിസ്താനികൾക്കും പ്രിയങ്കരനായിരുന്നു.
ജോലിയിൽനിന്ന് വിരമിച്ചു നാടണയുമ്പോഴും മദാമിലെ ജനങ്ങളുടെ കരുതലും സ്നേഹവും എന്നും പ്രവാസത്തിെൻറ നനുത്ത ഓർമകൾ സമ്മാനിക്കും. പെരിന്തൽമണ്ണ ജൂബിലി റോഡിൽ സി.എച്ച്. ഹംസ ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. മാതാപിതാക്കൾക്കും ഭാര്യ ഷബ്നക്കും മക്കളായ ഷഹനും ഷൻസക്കുമൊപ്പം ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹം.നാട്ടിലെത്തിയാലും എന്തെങ്കിലും ജോലി ചെയ്യണമെന്നും ശിഹാബ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.