ജൈവ ഉൽപന്നങ്ങൾ വിൽക്കാൻ ദുബൈയിൽ 'കർഷക സൂഖ്'
text_fieldsദുബൈ: ജൈവ ഉൽപന്നങ്ങൾ കർഷകർക്ക് നേരിട്ട് വിൽപന നടത്താൻ അവസരമൊരുക്കുന്ന ആഴ്ച ചന്തകൾക്ക് തുടക്കം കുറിച്ച് ദുബൈ മുനിസിപ്പാലിറ്റി.
അടുത്ത വർഷം മാർച്ച് വരെ എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തിക്കുന്ന രീതിയിലാണ് അല അവീറിലെ അൽ നഖീൽ പാർക്കിൽ 'ഫാർമേഴ്സ് സൂഖ്'ഒരുക്കിയിട്ടുള്ളത്. ജൈവ പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി പ്രാദേശിക കർഷകരെ സഹായിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
പഴങ്ങൾ, പച്ചക്കറികൾ, പാലുൽപന്നങ്ങൾ, തേൻ, ഈത്തപ്പഴം, ഹെർബൽ ഉൽപന്നങ്ങൾ തുടങ്ങിയ പ്രാദേശിക ജൈവ കാർഷിക ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാൻ പൗരന്മാരായ കർഷകരെ ഒരിടത്ത് കൂട്ടിച്ചേർക്കാൻ സഹായിക്കുന്ന സ്ഥാപനമായാണ് സൂഖ് രൂപപ്പെടുത്തിയത്.
യു.എ.ഇയിലെ കാർഷിക മേഖലയിൽ ഉണർവ് പ്രകടമാകുന്ന വരും മാസങ്ങളിൽ കർഷകർക്ക് ഉപകാരപ്രദമാകും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും മികച്ച ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താവിെലത്തിക്കാൻ സഹായിക്കുമെന്നതിനാൽ കർഷകന് സാമ്പത്തിക നേട്ടവും ഇതിലൂടെയുണ്ടാകും.
സൂഖിൽ പങ്കെടുക്കുന്ന കർഷകർ ദുബൈ മുനിസിപ്പാലിറ്റിയുടെ പൊതുജനാരോഗ്യ, സുരക്ഷ, ഭക്ഷ്യ സുരക്ഷ മാനദണ്ഡം എന്നിവ പാലിച്ചായിരിക്കണം പങ്കെടുക്കേണ്ടത്.
ഇത്തരം മാനദണ്ഡം പാലിക്കാൻ ഒരുക്കമുള്ള കർഷകർക്ക് രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.