സുഡാനി യുവാവിെൻറ കുടുംബ സമാഗമത്തിന് യത്നിച്ച സഹൃദയന് തൊഴിൽ നഷ്ടപ്പെട്ടു
text_fieldsദുബൈ: പതിനാറു വർഷമായി എവിടെയെന്നറിയാതെ ഹൃദയവേദനയോടെ കഴിഞ്ഞുപോന്ന കോഴിക്കോടുകാരിയായ ഉമ്മയും സുഡാൻകാരനായ മകനും ഒരുമിച്ചു ചേരുന്ന അതിമനോഹരമായ നിമിഷങ്ങൾക്ക് യു.എ.ഇയുടെ മണ്ണ് കഴിഞ്ഞയാഴ്ച സാക്ഷ്യം വഹിച്ചുവല്ലോ. കൈവിട്ടു പോയ ഉമ്മയെയും സഹോദരങ്ങളെയും കാണാനുള്ള ആഗ്രഹം കാരണം സുഡാനിൽ നിന്ന് ദുബൈയിലെത്തിയ ഹനിയുടെ കഥ ‘ഗൾഫ് മാധ്യമ’ത്തിലൂടെയാണ് പുറം ലോകമറിഞ്ഞത്. വായനാ ലോകവും ഇംഗ്ലീഷ് പത്രങ്ങളും ചാനലുകളുമുൾപ്പെടെ മാധ്യമങ്ങളും ഇൗ വാർത്തയെ പിൻതുടർന്നതോടെ ഹനിക്ക് യു.എ.ഇയിൽ ജോലി ലഭിച്ചു. പാക് സ്വദേശി ത്വൽഹാ ഷാ ടിക്കറ്റ് നൽകി ഉമ്മയെ ഇവിടെയെത്തിക്കുകയും ചെയ്തു.
കരഞ്ഞ് പ്രാർഥിച്ച് കൈവന്ന ഇൗ അവസരത്തിലെ നിമിഷങ്ങൾ പാഴാക്കാതെ കഴിയുന്നത്ര ഒരുമിച്ചു നിൽക്കുന്നുണ്ട് ആ ഉമ്മയും മകനും ഇവിടെ.
ഏതൊരു നല്ലകാര്യം സാധ്യമാക്കുന്നതിനും ബുദ്ധിമുട്ടും ത്യാഗവും സഹിക്കണമല്ലോ. ഇൗ പുനസമാഗമം സാധ്യമാക്കുന്നതിന് മുഖ്യ പങ്കു വഹിച്ച മണ്ണാർക്കാട് സ്വദേശി ഫാറൂഖാണ് ഇക്കുറി ത്യാഗം സഹിക്കേണ്ടി വന്നത്. ഹനി ഉമ്മയോടും സഹോദരങ്ങൾക്കുമൊപ്പം ചേർന്ന വിവരം സുഡാനിലുള്ള പിതാവും അറിഞ്ഞതോടെ അവിടെ ലഭിച്ച ജോലി ഉപേക്ഷിക്കേണ്ടി വന്നിരിക്കയാണ് ഫാറൂഖിനിപ്പോൾ.
18 വർഷം സൗദിയിൽ ഒഫീസ് അസിസ്റ്റൻറായി ജോലി ചെയ്തിരുന്ന ഫാറൂഖ് അതൊഴിവാക്കിയാണ് സന്ദർശക വിസയിൽ സുഡാനിലെ ബഹ്റൈൻ ഖാർത്തൂമിലെത്തി ജോലി ആരംഭിച്ചത്. അവിടെ വെച്ചാണ് യാദൃശ്ചികമായി ഹനിയെ കണ്ടു മുട്ടിയതും കഥകളെല്ലാം അറിയുന്നതും. ഉമ്മയേയും സഹോദരങ്ങളെയും കാണണം എന്ന് ചെറിയ കുഞ്ഞായിരിക്കുേമ്പാൾ മുതൽ ആവശ്യപ്പെട്ടിട്ടും തടഞ്ഞുവെച്ച പിതാവ് അറിയാതെ ഹനിയുടെ വിവരങ്ങളും രേഖകളുമെല്ലാം ബന്ധുക്കൾക്കും ‘ഗൾഫ് മാധ്യമ’ത്തിനും നൽകിയത് ഫാറൂഖ് ആയിരുന്നു. ഹനി ഉമ്മയും സഹോദരങ്ങളുമായി സംഗമിച്ച വിവരവും അതിൽ ഫാറൂഖ് വഹിച്ച പങ്കും സുഡാനിൽ വലിയ സ്വാധീനമുള്ള ഹനിയുടെ പിതാവ് ഇക്കാര്യം അറിഞ്ഞ സ്ഥിതിക്ക് മലയാളികൾ പേരിനുപോലുമില്ലാത്ത ഖാർത്തൂമിൽ ജോലിക്ക് പോകുന്നത് ഒഴിവാക്കാനാണ് സുഹൃത്തുക്കളും ബന്ധുക്കളും ഉപദേശിക്കുന്നത്. അങ്ങിനെ നാട്ടിലേക്ക് മടങ്ങി.
ഇതോടെ ജീവിത മാർഗവും വിഷമാവസ്ഥയിലായിരിക്കുകയാണ്. സുഹൃത്തുക്കൾ വഴി യു.എ.ഇയിൽ ചെറുതായി തൊഴിലന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. കാണാൻ കാത്തിരുന്ന ഒരു കുടുംബത്തെ കൂട്ടിയിണക്കുക എന്ന മഹത്തായ സത്കർമം നിർവഹിച്ചതിനിടെയിൽ സംഭവിച്ച നഷ്ടത്തിൽ വിഷമമേതുമില്ലെന്നും അതിനേക്കാൾ നല്ലത് തനിക്കായി ദൈവം കാത്തുവെച്ചിട്ടുണ്ടാവുമെന്നുമാണ് ഫാറൂഖ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.