ലക്ഷദ്വീപിന് പിന്തുണയുമായി ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികൾ
text_fieldsദുബൈ: ലക്ഷദ്വീപ് ജനതക്ക് പിന്തുണ അർപ്പിച്ച് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ദുബൈ നിർവാഹക സമിതി യോഗം. ദ്വീപ് വാസികൾക്ക് പിറന്ന നാട്ടിൽ നേരിടേണ്ടിവന്ന ദുരിതം അവസാനിപ്പിക്കാൻ സാധ്യമായ സഹായം ഉറപ്പാക്കുമെന്ന് ഫോസ ദുബൈ ഘടകം നേതൃയോഗം അറിയിച്ചു. ലക്ഷദ്വീപ് ജനതക്ക് പിന്തുണ അർപ്പിച്ച് പ്രമേയം പാസാക്കിയതിന് കേരളത്തിലെ ഇരുമുന്നണികളെയും ഫോസ സാരഥികൾ അഭിനന്ദിച്ചു.
ദ്വീപിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് ആശ്രയിക്കുന്ന കലാലയം കൂടിയാണ് ഫാറൂഖ് കോളജ്. ആയിരക്കണക്കിന് ദ്വീപുവാസികളാണ് ഫാറൂഖ് കോളജിൽ പഠനം പൂർത്തീകരിച്ചത്.
കടുത്ത പ്രതിസന്ധിയിലൂടെ ദ്വീപ് ജനത കടന്നുപോകുേമ്പാൾ അവർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫോസ ദുബൈ ഘടകം നിർവാഹക സമിതി ഒത്തുചേരൽ നടത്തിയത്. ലക്ഷദ്വീപിനെ രക്ഷിക്കുക എന്ന പ്ലക്കാർഡും ഉയർത്തിയായിരുന്നു ഒത്തുചേരൽ. നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ ധിക്കാര നടപടികൾ ദ്വീപ് ജനതയുടെ സംസ്കാരവും ഉപജീവന മാർഗങ്ങളും തകർക്കുകയെന്ന ആസൂത്രിത ലക്ഷ്യേത്താടെയാണെന്ന് ഫോസ ദുബൈ ഘടകം നിർവാഹക സമിതി പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തി.
യാസിർ ഹമീദാണ് പ്രമേയം അവതരിപ്പിച്ചത്. മലയിൽ മുഹമ്മദലി, അജയ് കുമാർ, എം.സി.എ നാസർ, ഒ.കെ. ഇസ്മാഇൗൽ, ജലീൽ മഷ്ഹൂർ തങ്ങൾ, പി.വി. സജ്ജാദ്, ജൗഹർ എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി റാബിയ ഹുസൈൻ സ്വാഗതവും സമീൽ സലീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.