കാമ്പസിലെ വീറും വാശിയുമായി ഫോസ സ്പോർട്സ് ഡേ
text_fieldsദുബൈ: കായിക മത്സരങ്ങളിൽ കാമ്പസ് കാലത്തെ വെല്ലുന്ന വീറും വാശിയും പ്രകടമാക്കി ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഫോസ) ദുബൈ സംഘടിപ്പിച്ച സ്പോർട്സ് ഡേ സമാപിച്ചു. വർണശബളമായ മാർച്ച്‌പാസ്റ്റോടെ സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾക്ക് തിരശ്ശീല വീണു. വിവിധ ടീമുകൾക്ക് മലയിൽ മുഹമ്മദലി, ഷഫീർ നടക്കാവിൽ (ഗ്രീൻ), ജമീൽ ലത്തീഫ്, സി.ടി. ഫാരിസ് (റെഡ്), റാബിയ ഹുസൈൻ, കബീർ വയനാട് (യെല്ലോ), സി.എച്ച്. അബൂബക്കർ, റഊഫ് അബ്ദുല്ല (ബ്ലൂ) എന്നിവർ നേതൃത്വം നൽകി. 39 പോയന്‍റുമായി റെഡ് ടീം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 34 പോയന്‍റ് നേടി യെല്ലോ റണ്ണർ അപ്പായി.
ഗ്രീനാണ് മൂന്നാംസ്ഥാനം (27 പോയന്‍റ്). ഫുട്ബാൾ, ഷട്ടിൽ, കമ്പവലി, നടത്തം തുടങ്ങി 10 ഇനങ്ങളിൽ ആവേശകരമായ മത്സരങ്ങളാണ് നടന്നത്. റിയാസ് ചേലേരി (സബീൽ പാലസ്) മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. പി.ടി. അസൈനാർ, ഹംസ പയ്യോളി, റാഷിദ് കിഴക്കയിൽ, ഹബീബ് വാഴക്കാട്, യാസർ ഹമീദ് തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. ജലീൽ മഷ്ഹൂർ, സമീൽ സലാം, ജൗഹർ, നബീൽ നാരങ്ങോളി, അഫ്സൽ ഷ്യാം, ഉനൈസ്, അഹ്മദ് പാലമടത്തിൽ, ഷാഫി, രിഫിയത്ത്, ഫിഫ റഫറി മുസ്തഫ കാരയിൽ, റിയാസ് മാലൂർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. 'ദി ബൈസിക്കിൾ ഷോപ്പ്' മെഗാ റാഫിൾ ഡ്രോയിൽ ലാസ്പിനാസ് വിജയികളായി. പോസ്റ്റർ സ്റ്റാറ്റസ് വ്യൂ മത്സരത്തിൽ അബ്ദുൽ റഊഫ് വിജയിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.