വയനാട് കുട്ടികൾക്ക് പഠനം തുടരാൻ ഫാസ്റ്റ് യു.എ.ഇയുടെ കൈത്താങ്ങ്
text_fieldsദുബൈ: വയനാട് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിലെ കുട്ടികൾക്ക് പഠനം തുടരാൻ, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജ് പൂർവ വിദ്യാർഥികളുടെ യു.എ.ഇയിലെ കൂട്ടായ്മ ഫാസ്റ്റ് യു.എ.ഇയുടെ കൈത്താങ്ങ്.
ഫാസ്റ്റ് യു.എ.ഇ സ്വരൂപിച്ച പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന സ്കൂൾ ഫർണിച്ചർ അടക്കമുള്ള അവശ്യവസ്തുകൾ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പുന:പ്രവേശനോത്സവം പരിപാടിയിൽ കൈമാറി.
മന്ത്രിമാരായ വി. ശിവൻകുട്ടി, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, കൽപറ്റ എം.എൽ.എ ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിവർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ഫാസ്റ്റ് യു.എ.ഇ പ്രതിനിധികളായി സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ കെ.വി. രവീന്ദ്രൻ, മുൻ പ്രസിഡന്റ് റഷീദ് അബ്ദുല്ല, എക്സിക്യൂട്ടിവ് അംഗങ്ങളായ റഫീഖ്, ഹഫ്നാസ്, സന്ദീപ്, തിരൂർ പോളിടെക്നിക് കമ്പ്യൂട്ടർ വിഭാഗം മേധാവിയും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതിനിധിയുമായ ടി.എ. മുഹമ്മദ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.