പിതാവിൻെറ തെരച്ചിലിന് ആനന്ദ സമാപ്തി; ശ്രീകുമാറിനെ കണ്ടെത്തി
text_fieldsഅജ്മാൻ: കൊച്ചുനാളിൽ കളിക്കാൻ പോയി ഏറെ വൈകിയിട്ടും കാണാതാകുേമ്പാൾ തിരഞ്ഞു പോയി കണ്ടെത്തുന്ന അതേ മനസോടും വിശ്വാസത്തോടെയുമാണ് കൊടുങ്ങല്ലൂർ അഴീകോട് നിന്ന് നീലാംബരൻ യു.എ.ഇയിലേക്ക് വിമാനം കയറിയത്. അജ്മാനിൽ ജോലി ചെയ്യുന്ന മകൻ ശ്രീകുമാറിനെ കാണാനില്ലെന്ന് കൂട്ടുകാർ അറിയിച്ചതിനെ തുടർന്ന് എവിടെയുണ്ടെങ്കിലും താൻ വിളിച്ചാൽ അവൻ വരുമെന്ന മനസുറപ്പോടെ. അച്ഛെൻറ നിശ്ചയം തെറ്റിയില്ല. ശ്രീകുമാറിനെ ആപത്തുകളൊന്നുമില്ലാതെ കണ്ടെത്തുക തന്നെ ചെയ്തു.
കഴിഞ്ഞ മാസം 12നാണ് യുവാവിനെ താമസ സ്ഥലത്ത് നിന്ന് കാണാതാവുന്നത്. കൂട്ടുകാർ അന്വേഷിച്ച് കണ്ടെത്താഞ്ഞതിനെ തുടർന്ന് മെയ് ഒമ്പതിന് പിതാവ് സന്ദർശക വിസയിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരുടെയും ചിത്രസഹിതം ഗൾഫ് മാധ്യമം മെയ് 15ന് റിപ്പോർട്ട് ചെയ്ത വാർത്ത പ്രവാസി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളിലടക്കം ഗൾഫ്മാധ്യമം റിപ്പോർട്ടിന് വന്‍ പ്രചാരം നല്‍കിയതോടെ പ്രവാസ ലോകത്തെ വിവിധ കൂട്ടായ്മകള്‍ ശ്രീകുമാറിനെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി എത്തി.
പിതാവ് ആവശ്യമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറി ഇറങ്ങി അന്വേഷണങ്ങളും നടത്തി. അന്വേഷണങ്ങള്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പുരോഗമിച്ച് കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ശ്രീകുമാറിനെ അജ്മാന്‍ ബീച്ചില്‍ നിന്ന് കണ്ടെത്തുന്നത്. അജ്മാന്‍ ബീച്ചില്‍ സ്ഥിരമായി നടക്കാന്‍ പോകുന്ന കൊല്ലം വര്‍ക്കല സ്വദേശി ഉമേഷ് ആണ് വാര്‍ത്തയില്‍ കണ്ട വ്യക്തിയെ കണ്ടതായി വിവരം അറിയിക്കുന്നത്. അദേഹത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിതാവും കൂട്ടരും അജ്മാന്‍ ബീച്ചില്‍ എത്തി ശ്രീകുമാറിനെ കണ്ടെടുക്കുകയായിരുന്നു.
നേരത്തേ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടിലായിരുന്ന ശ്രീകുമാർ ജോലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്നാണ് ആരോടും പറയാതെ പോയതെന്നറിയുന്നു. ദിവസങ്ങളായി കൃത്യമായ ഭക്ഷണമോ ഉറക്കമോ ഇല്ലാതിരുന്ന ശ്രീകുമാര്‍ ക്ഷീണിതനാണെന്നും അടുത്ത ദിവസം മകനെ ഹാജരാക്കി പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുന്ന മുറക്ക് ഇരുവരും നാട്ടിലേക്ക് തിരിക്കുമെന്നും അച്ഛന്‍ നീലാംബരന്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. തന്‍റെ മകനെ തിരികെ ലഭിക്കുന്നതിനു അകമഴിഞ്ഞ പിന്തുണ നല്കിയവരോടും വാര്‍ത്ത നല്‍കിയ ‘ഗള്‍ഫ് മാധ്യമ’ത്തിനും ഹൃദ്യമായ നന്ദിയും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.