38 വിദ്യാർഥിനികൾക്ക് ശൈഖ ഫാത്തിമ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsദുബൈ: യു.എ.ഇയിലെ ജെംസ് സ്കൂളുകളിലെ 38 മിടുക്കരായ വിദ്യാർഥിനികൾക്ക് ശൈഖ ഫാത്തിമ ബിൻത് മുബാറക് പുരസ്കാരങ്ങൾ ജെംസ് നേഷൻസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ, യു.ഇ.ഇ സാംസ്ക്കാരിക മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ സമ്മാനിച്ചു.
ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ നേതൃത്വം നൽകി കൊണ്ട് 2005 ലാണ് ജെംസ് എഡ്യുക്കേഷൻ ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. അന്തരിച്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ പത്നിയും രാഷ്്ട്ര മാതാവുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക് വനിതകളുടെ ഉന്നമനത്തിനായി നൽകിയ സംഭാവനകളെ ആദരിക്കുന്നതിനാണ് പുരസ്കാരം.
മികച്ച പഠന നിലവാരത്തിനു പുറമെ സാമൂഹിക പ്രതിബദ്ധതയും അർപ്പണബോധവുമുള്ള വിദ്യാർത്ഥിനികളെയാണ് സ്കൂളുകൾ പുരസ്കാരത്തിനായി നിർദ്ദേശിച്ചത്.വിജയികൾക്ക് ഒരു വർഷത്തെ ട്യൂഷൻ ഫീസ് സ്കോളർഷിപ്പായി ലഭിക്കും. പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.