ഫാത്തിമ അൽ ഹാഷിമി അറബ് സംഗീതത്തിെൻറ പുതുശബ്ദം
text_fieldsഫാത്തിമ അൽ ഹാഷിമി എന്ന പേര് അറബ് സംഗീതലോകത്ത് സുപരിചിതമാണ്. മൾടി ഇൻസ്ട്രുമെൻറലിസ്റ്റ് ആയും ഒപേറ ഗായിക എന്നനിലയിലും ഇമാറാത്തി സംഗീത മേഖലയിൽ നിന്ന് വളർന്ന് ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന നിരവധി നേട്ടങ്ങൾ ഇതിനകം കൈവരിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ച ഇമാറാത്തി വനിതാ ദിനത്തിൽ യു.എ.ഇക്ക് വലിയ സംഭാവനകൾ നൽകിയ സ്ത്രീകളെ കുറിച്ച എഴുത്തുകളിൽ ഇവരുടെ നാമം വ്യാപകമായി പരാമർശിക്കപ്പെട്ടു.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ കുട്ടിക്കാലം മുതലേ മ്യൂസികുമായി ഹൃദയബന്ധമുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ കുടുംബം എന്നും കൂടെനിന്നതായി ഫാത്തിമ പറയുന്നു. അക്കോർഡിയൻ ആണ് ആദ്യമായി പഠിച്ചതും അവതരിപ്പിച്ചതും. പിന്നീട് പിയാനോ പഠിക്കാനും അവതരിപ്പിക്കാനും തുടങ്ങി. പത്തുവർഷത്തോളം പിയാനോ പഠിച്ച ശേഷം ലണ്ടനിലെ ട്രിനിറ്റി കോളജിൽ നിന്ന് പിയാനോ പെർഫോമൻസിൽ ബിരുദമെടുത്തു. 2013മുതൽ യു.എ.ഇ സാംസ്കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന് കീഴിലെ പിയാനോ സെൻററിൽ നാലുവർഷം അധ്യാപിക. പിന്നീട് പെർഫോമിങ് ആർട്സ് മാനേജ്മെൻറിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കി.
നിലവിൽ രാജ്യത്തിനകത്തും പുറത്തും ഒപേറ ക്ലാസുകൾ നയിക്കുന്നു. ഫാത്തിമ ഒറ്റക്കും സഹോദരി മർയം അൽ ഹാഷിമിയുമായി ചേർന്നും നടത്തിയ പിയാനോ പ്രകടനങ്ങളിലൂടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. യു.എ.ഇ നാഷണൽ സിംഫണി ഓർകസ്ട്ര, മഹ്ലർ യൂത്ത് ഓർകസ്ട്ര, ബെലാറൂസിയൻ ചേമ്പർ ഓർകസ്ട്ര, അറബ്-കനേഡിയൻ ഓർകസ്ട്ര എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. നിരവധി അന്താരാഷ്ട്ര നയതന്ത്ര പരിപാടികളിലും ഫാത്തിമ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്ത് പലദേശങ്ങളിൽ നടക്കുന്ന സാംസ്കാരിക പരിപാടികളിൽ യു.എ.ഇയെ പ്രതിനിധീകരിക്കുന്നത് ഇവരാണ്.
വരുംതലമുറക്ക് മാതൃകയാകുന്ന മികച്ച സംഗീതജ്ഞരെ യു.എ.ഇക്ക് ആവശ്യമുണ്ടെന്ന് ഫാത്തിമ അഭിപ്രായപ്പെടുന്നു.
വയലിൻ വിഭാഗത്തിലെ സെല്ലോയാണ് ഇഷ്ട ഉപകരണം. ഇതിലൂടെ പ്രവഹിക്കുന്ന സംഗീതം ഹൃദയങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നുവെന്നും മനുഷ്യശബ്ദവുമായി ഏറ്റവും അടുത്തുനിൽക്കുന്നതാണ് ഈ സ്വരമെന്നുമാണ് ഇതിന് കാരണമായി ഇവർ പറയുന്നത്. ഈ മാസം സ്വന്തമായ ആദ്യ ആൽബം 'ലക' പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസികിനോടും അറബ് എന്ന തെൻറ സ്വത്വത്തോടുമുള്ള സ്നേഹത്തെ ഇത് പ്രതിനിധീകരിക്കുമെന്ന് അവർ പറഞ്ഞു. നാല് അറബിക് പാട്ടുകളാണ് ആൽബത്തിൽ. ഭാവിയിൽ യു.എ.ഇയിലെ സംഗീതസന്നാഹങ്ങളെ ശക്തിപ്പെടുത്തണമെന്ന ആശയോടെ മുന്നോട്ടുപോവുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.