Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രോ​സ്​​പെ​ര...

പ്രോ​സ്​​പെ​ര എ​ൻ.​ആ​ർ.​ഇ എ​സ്.​ബി അ​ക്കൗ​ണ്ടു​മാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക്​

text_fields
bookmark_border
പ്രോ​സ്​​പെ​ര എ​ൻ.​ആ​ർ.​ഇ എ​സ്.​ബി അ​ക്കൗ​ണ്ടു​മാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക്​
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ കെ.​വി.​എ​സ് മ​ണി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​നി​ധി​ക​ൾ

ദു​ബൈ: പ്ര​വാ​സി സ​മൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ട്​ പു​തി​യ എ​ൻ.​ആ​ർ.​ഇ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട് പു​റ​ത്തി​റ​ക്കി ഫെ​ഡ​റ​ൽ ബാ​ങ്ക്. പ്രോ​സ്​​പെ​ര എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ അ​ക്കൗ​ണ്ട്​ പു​റ​ത്തി​റ​ക്കി​യ​ത്. 60 ല​ക്ഷം രൂ​പ​യു​ടെ കോം​പ്ലി​മെ​ന്‍റ​റി ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ, എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ച്, ഡെ​ബി​റ്റ് കാ​ർ​ഡ് റി​വാ​ർ​ഡ് പോ​യ​ന്‍റ്​ തു​ട​ങ്ങി പ്ര​വാ​സി​ക​ൾ​ക്കാ​യി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ​ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പ്രോ​സ്പ​ര സേ​വി​ങ്സ്​ അ​ക്കൗ​ണ്ട്.

ഫെ​ഡ​റ​ൽ ബാ​ങ്ക്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ കെ.​വി.​എ​സ് മ​ണി​യ​ൻ ചു​മ​ത​​ല​യേ​റ്റ ശേ​ഷം ദു​ബൈ​യി​ൽ ന​ട​ത്തി​യ ആ​ദ്യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ പു​തി​യ അ​ക്കൗ​ണ്ടി​ന്‍റെ പ്ര​ഖ്യാ​പ​നം. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ഫെ​ഡ​റ​ൽ ബാ​ങ്കി​നു​ള്ള സു​ദൃ​ഢ​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ച്​ നി​ർ​വ​ഹി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഇ​ട​പാ​ടു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ചേ​ർ​ന്ന ത​ര​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും നി​ര​ന്ത​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​ങ്കി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ഡെ​പ്പോ​സി​റ്റ്സ്, വെ​ൽ​ത്ത് ആ​ൻ​ഡ് ബാ​ൻ​കാ ക​ൺ​ട്രി ഹെ​ഡു​മാ​യ പി.​വി ജോ​യ്, എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ബ്രാ​ഞ്ച് ബാ​ങ്കി​ങ്​ ഹെ​ഡു​മാ​യ ഇ​ക്ബാ​ൽ മ​നോ​ജ്, അ​ബൂ​ദ​ബി​യി​ലെ ചീ​ഫ് റെ​പ്ര​സ​ന്‍റേ​റ്റി​വ് ഓ​ഫി​സ​ർ അ​ര​വി​ന്ദ് കാ​ർ​ത്തി​കേ​യ​ൻ, ദു​ബൈ​യി​ലെ ചീ​ഫ് റെ​പ്ര​സെ​ന്‍റേ​റ്റി​വ് ഓ​ഫി​സ​ർ ഷെ​റി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ മൊ​ബൈ​ൽ ബാ​ങ്കി​ങ് പ്ലാ​റ്റ്​​ഫോ​മാ​യ ഫെ​ഡ്‌ മൊ​ബൈ​ൽ വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് പോ​ർ​ട്ട്ഫോ​ളി​യോ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ സ്‌​കീം (പി.​ഐ.​എ​സ്) അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ക്‌​ബാ​ൽ മ​നോ​ജ് നി​ർ​വ​ഹി​ച്ചു. ഈ ​സൗ​ക​ര്യ​മു​പ​യോ​ഗി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് ഓ​ഹ​രി​വി​പ​ണി​യി​ൽ നി​ക്ഷേ​പം ന​ട​ത്താം. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ലാ​ണ്​ കെ.​വി.​എ​സ് മ​ണി​യ​ൻ ഫെ​ഡ​റ​ൽ ബാ​ങ്ക്​ മേ​ധാ​വി​യാ​യി ചു​ത​ല​യേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federal BankUAE NewsGulf NewsExpatriate
News Summary - Federal Bank with Prospera NREB Account
Next Story