ഫെഡറൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന്
text_fieldsദുബൈ: യു.എ.ഇയുടെ ദേശീയ ഫെഡറൽ നാഷനൽ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന് നടക്കും. ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് സംബന്ധിച്ച അംഗീകാരം നൽകിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടവകാശമുള്ള പൗരന്മാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ എമിറേറ്റുകളിൽനിന്നുമായി 39,8879 പേർക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 18.1 ശതമാനം വർധനവാണ് വോട്ടർമാരുടെ എണ്ണത്തിലുള്ളത്.
ആകെ വോട്ടർമാരിൽ 51 ശതമാനവും സ്ത്രീകളാണ്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവകാശം ലഭിച്ചവരിൽ 55 ശതമാനവും യുവാക്കളാണെന്നതും ഇത്തവണത്തെ സവിശേഷതയാണ്. ഓരോ എമിറേറ്റിലെയും വോട്ടർമാരെ തെരഞ്ഞെടുക്കുന്നത് അതതിടത്തെ ഭരണാധികാരികളാണ്. 126,779 വോട്ടർമാർ അബൂദബിയിൽനിന്നാണ്.
ദുബൈയിൽനിന്ന് 73,181, ഷാർജയിൽനിന്ന് 72,946, അജ്മാനിൽനിന്ന് 12,600, ഉമ്മുൽ ഖുവൈനിൽനിന്ന് 7,577, റാസൽഖൈമയിൽനിന്ന് 62,197, ഫുജൈറയിൽ നിന്ന് 43,559 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർ. നാൽപതംഗ സഭയാണ് യു.എ.ഇയുടെ ഫെഡറൽ നാഷണൽ കൗൺസിൽ. അംഗങ്ങളിൽ പകുതി പേർ തെരഞ്ഞെടുപ്പിലൂടെയും മറ്റുള്ളവരെ എമിറേറ്റ് ഭരണാധികാരികൾ നിയമിക്കുകയുമാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.