ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ്; സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി ഷാർജ പൊലീസ്
text_fieldsഷാർജ: ഷാർജയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള സുരക്ഷ ക്രമീകരണങ്ങൾ ഷാർജ പൊലീസ് വിലയിരുത്തി. പൊലീസ് ആസ്ഥാനത്ത് ചേർന്ന സ്ഥിരം സുപ്രീം കമാൻഡ് കമ്മിറ്റിയുടെ അവലോകന യോഗത്തിൽ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ അധ്യക്ഷനായിരുന്നു.
എമിറേറ്റിലെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, പൊലീസ് തങ്ങളുടെ ജോലി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ പ്രാധാന്യം ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ഓർമിപ്പിച്ചു. ഒക്ടോബർ ഏഴിനാണ് നാഷനൽ ഫെഡറൽ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 3,98,879 അംഗങ്ങളാണുള്ളത്.
ഇതിൽ 72,946 അംഗങ്ങളാണ് ഷാർജയിൽനിന്നുള്ളത്. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി ഷാർജ പൊലീസ്വിദേശങ്ങളിലുള്ള ഇമാറാത്തി പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വിദൂര വോട്ടിങ് സംവിധാനവും ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.