Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫെഡറൽ നാഷനൽ കൗൺസിൽ...

ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ്: ​സ്ഥാനാർഥികളുടെ പ്രചാരണം ഇന്ന്​ ആരംഭിക്കും

text_fields
bookmark_border
ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ്: ​സ്ഥാനാർഥികളുടെ പ്രചാരണം ഇന്ന്​ ആരംഭിക്കും
cancel

ദു​ബൈ: യു.​എ.​ഇ ഫെ​ഡ​റ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. പ്ര​ചാ​ര​ണം ഒ​ക്​​ടോ​ബ​ർ മൂ​ന്നു വ​രെ 23 ദി​വ​സം നീ​ളും. പ്ര​ചാ​ര​ണ കാ​ല​യ​ള​വി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യും. ഈ ​മാ​സം 25നും 26​നു​മാ​ണ്​ നാ​മ​നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, നി​യ​മ​ങ്ങ​ൾ എ​ന്നി​വ സ്ഥാ​നാ​ർ​ഥി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്കും. 30 ല​ക്ഷം ദി​ർ​ഹ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക്​ ചെ​ല​വി​ടാ​നു​ള്ള പ​ര​മാ​വ​ധി തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatestodaycampaignsstarselectionFederal National CouncilUAE.
News Summary - Federal National Council Election: candidates Campaigning will begin today
Next Story