Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ സ്കൂളുകളിൽ...

ദുബൈയിലെ സ്കൂളുകളിൽ ഫീസ്​ വർധന

text_fields
bookmark_border
ദുബൈയിലെ സ്കൂളുകളിൽ ഫീസ്​ വർധന
cancel
camera_alt

Image Credit: Virendra Saklani / Gulf News

ദുബൈ: എമിറേറ്റിലെ സ്കൂളുകളിൽ മൂന്ന് മുതൽ ആറ്​ ശതമാനം വരെ ഫീസ്​ വർധനക്ക്​ അംഗീകാരം. ഇത്​ സംബന്ധിച്ച്​ ദുബൈ നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ) അനുമതി നൽകി. 2023-24 അധ്യയന വർഷമാണ്​ ഫീസ്​ വർധന പ്രാബല്യത്തിൽ വരിക.

സ്കൂളുകളുടെ പ്രവർത്ത ചിലവ്​ വർധിച്ച സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ കെ.എച്ച്​.ഡി.എ പ്രസ്താവനയിൽ അറിയിച്ചു. ദുബൈ സ്കൂൾ ഇൻസ്പക്ഷൻ ബ്യൂറോ ഒടുവിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്കൂളിനും ഫീസ്​ വർധനക്ക്​ അനുമതി നൽകുക. പരിശോധനയിൽ നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക്​ മാത്രമായിരിക്കും ഫീസ്​ വർധന അനുവദിക്കുക. നിലവാരം കുറഞ്ഞ സ്കൂളുകൾക്ക്​ ഫീസ്​ വർധനവിന്​ അനുമതി നൽകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDubai schoolsFee hikeUAE
News Summary - Fee hike in schools in Dubai
Next Story