Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രോ​ൺ...

ഡ്രോ​ൺ സ​ർ​വി​സു​ക​ളു​ടെ ഫീ​സ്​ നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
drone service
cancel

ദു​ബൈ: രാ​ജ്യ​ത്ത്​ ഡ്രോ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ്​ നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ചു. പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്ക​ൽ, പെ​ർ​മി​റ്റ്​ പു​തു​ക്ക​ൽ, ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 17 ത​രം സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള​ ഫീ​സ്​ നി​ര​ക്കു​ക​ളാ​ണ്​ അ​ധി​കൃ​ത​ർ​ പ്ര​ഖ്യാ​പി​ച്ച​ത്.

ഫീ​സ്​ നി​ര​ക്ക്​ സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച നി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ധി​കൃ​ത​ർ​ പു​റ​ത്തു​വി​ട്ട​ത്​. നി​യ​മം ഗ​സ​റ്റി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത്​ 60 ദി​വ​സ​ത്തി​ന്​ ശേ​ഷം രാ​ജ്യ​വ്യാ​പ​ക​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഡ്രോ​ൺ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും പു​തു​ക്കാ​നും 200 ദി​ർ​ഹം വീ​ത​മാ​ണ്​​ ഫീ​സ്.

ഇ​വ​ന്‍റു​ക​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കു​ള്ള ഫീ​സ്​​ ഡ്രോ​ണി​ന്‍റെ ഭാ​ര​വും എ​ണ്ണ​വും അ​നു​സ​രി​ച്ചാ​ണ്​ ക​ണ​ക്കാ​ക്കു​ക. പൈ​ല​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ 100 ദി​ർ​ഹ​വും അ​ത്​ അ​ഞ്ചു വ​ർ​ഷം വ​രെ പു​തു​ക്കു​ന്ന​തി​ന്​ 100 ദി​ർ​ഹ​വു​മാ​ണ്​ ഫീ​സ്.

വാ​ണി​ജ്യ, സ​ർ​ക്കാ​ർ, ഇ​വ​ന്‍റ്​ സം​ഘ​ട​ന വി​ഭാ​ഗ​ത്തി​ൽ ഡ്രോ​ൺ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ 5000 ദി​ർ​ഹ​വും ഇ​ത്​ പു​തു​ക്കു​ന്ന​തി​ന്​ 5000 ദി​ർ​ഹ​വും ന​ൽ​ക​ണം.ഡ്രോ​ൺ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ 10,000 ദി​ർ​ഹം ഈ​ടാ​ക്കും.

ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പു​തു​ക്കു​ന്ന​തി​നും 10,000 ദി​ർ​ഹ​മാ​ണ്​ ഫീ​സ്. ഡ്രോ​ണി​ന്‍റെ നി​ർ​മാ​ണം, രൂ​പ​ക​ൽ​പ​ന അ​ല്ലെ​ങ്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​ക്കു​ള്ള അം​ഗീ​കാ​ര​ത്തി​നും അ​ത്​ പു​തു​ക്കു​ന്ന​തി​നും 10,000 ദി​ർ​ഹം വീ​തം ന​ൽ​ക​ണം. എ​യ​ർ​സ്​​ട്രി​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ 5,000 ദി​ർ​ഹ​വും പു​തു​ക്കു​ന്ന​തി​ന്​ 5000 ദി​ർ​ഹ​വു​മാ​ണ്​ ഫീ​സ്​ നി​ര​ക്ക്.

സു​ര​ക്ഷ നി​ർ​ണ​യി​ക്കു​ന്ന സ​മി​തി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ 10,00 ദി​ർ​ഹ​വും പു​തു​ക്കു​ന്ന​തി​ന്​ 1000 ദി​ർ​ഹ​വും ഈ​ടാ​ക്കും. ഇ​ന്ധ​നം, ഊ​ർ​ജ സ്റ്റേ​ഷ​നു​ക​ൾ​ക്കു​ള്ള അ​നു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ 5,000 ദി​ർ​ഹ​മും പു​തു​ക്കു​ന്ന​തി​ന്​ 5000 ദി​ർ​ഹ​വു​മാ​ണ്​ നി​ര​ക്ക്.

ധ​ന​മ​ന്ത്രാ​ല​യ വി​ക​സി​പ്പി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും ഫീ​സ്​ ​ഈ​ടാ​ക്കു​ക. ജി.​സി.​എ.​എ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഓ​രോ എ​മി​റേ​റ്റും ഡ്രോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വി​സു​ക​ളും അ​തി​ന്​ അ​നു​സ​രി​ച്ചു​ള്ള ഫീ​സ്​ ഈ​ടാ​ക്കും. ഫീ​സ്​ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള അ​ധി​കാ​രം ധ​ന​മ​ന്ത്രാ​ല​യ​ത്തി​നാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDrone ServiceFees Rate
News Summary - Fee rates for drone services announced
Next Story