പുത്തൻ കാഴ്ചകളുമായി ഫെരാരി വേൾഡ് പത്താം വയസ്സിലേക്ക്
text_fieldsഅബൂദബി: ലോകത്തിലെ സാഹസിക വിനോദ സഞ്ചാരികളുടെ പറുദീസയായ ഫെരാരി വേൾഡ് അബൂദബി അടുത്തമാസം പത്താം വാർഷികം ആഘോഷിക്കും. തലസ്ഥാനത്തെ യാസ് ദ്വീപിലെ ആദ്യത്തെ വിനോദ നഗരമെന്ന സ്ഥാനവുമായി 2010ലാണ് ഫെരാരി വേൾഡ് ജനങ്ങൾക്കായി തുറന്നത്. ലോകത്തിലെ ആദ്യത്തെ ഈ ഫെരാരി വേൾഡ് ലോകമെമ്പാടുമുള്ളവരുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ്. കോവിഡ് കോലത്ത് ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളോടെ പ്രവർത്തിച്ചതിൽ വിജയിച്ചതായി ഫെരാരി വേൾഡ് അബൂദബി ജനറൽ മാനേജറും യാസ് ദ്വീപിലെ വിനോദ നഗരങ്ങളുടെ ആക്ടിങ് ഡയറക്ടറുമായ ബിയാങ്ക സമുത് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദശകത്തിൽ എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്കായി 21ലധികം പുതിയ ഗെയിമുകളും വിനോദ സൗകര്യങ്ങളും അമ്യൂസ്മെൻറ് പാർക്കിൽ ഉൾപ്പെടുത്തി. നിലവിൽ 41ലധികം ഗെയിമുകളും വിനോദ സൗകര്യങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോർമുല റൈസ് ലോഞ്ച് ചെയ്തശേഷം കഴിഞ്ഞ വർഷം വരെ ഇവിടെ 50 ലക്ഷത്തിലധികം അതിഥികളെ ആകർഷിച്ചു. ഗിന്നസ് വേൾഡ് റെക്കോഡുകളിൽ മൂന്ന് റെക്കോഡുകളും കരസ്ഥമാക്കി.
പത്താം വാർഷികത്തോടനുബന്ധിച്ച് അബൂദബി സമ്മിറ്റ് ടൂർ ഉൾപ്പെടെ പുതിയ ഗെയിമുകൾ ആരംഭിക്കാൻ തീം പാർക്ക് ഒരുങ്ങുകയാണ്. ഇത് ഫെരാരി വേൾഡി െൻറ ചുവന്ന മേൽക്കൂരയിൽ കറങ്ങാൻ അവസരമൊരുക്കും.
യാസ് ദ്വീപിെൻറ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും കഴിയും. ഈ വർഷം ആദ്യം ഫെരാരി വേൾഡിൽ ആരംഭിച്ച ഫാമിലീസ് സോണിൽ നാല് പുതിയ വിനോദ റൈഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തു വർഷത്തിനിടയിൽ വിൻറർ ഫെസ്റ്റിവൽ, ചൈനീസ് ന്യൂ ഇയർ, റോളർ കോസ്റ്റർ റാലി, ദ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ്, ഈദുൽ അദ്ഹ ആഘോഷങ്ങൾ എന്നിവയുൾപ്പെടെ 4,000ത്തിൽ അധികം കമ്യൂണിറ്റി ഇവൻറുകൾക്ക് ഫെരാരി വേൾഡ് ആതിഥേയത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.