മലബാര്‍ ഗോള്‍ഡിൽ ഉത്സവകാല ആഭരണ ശേഖരം
text_fieldsദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉത്സവ കാലത്തിനു മുന്നോടിയായി ഫെസ്റ്റീവ് ജ്വല്ലറി കലക്ഷന്‍ അവതരിപ്പിച്ചു. സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും അമൂല്യ രത്നാഭരണങ്ങളുടെയും പുതിയ ഡിസൈനുകളുടെ അതിമനോഹരമായ ഒരു നിരയാണ് ഫെസ്റ്റീവ് ജ്വല്ലറി കലക്ഷനില്‍ ഉള്‍ക്കൊള്ളുന്നത്.
മൈന്‍, ഇറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ എന്നിങ്ങനെയുള്ള ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണിയിലുടനീളം പ്രത്യേക ഡിസൈനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 18 കാരറ്റ് സ്വർണവിഭാഗത്തില് സമകാലിക ഫാഷനില്‍ രൂപകല്പന ചെയ്ത മികച്ച ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്വർണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള എക്കാലത്തെയും മികച്ച സമയമെന്ന നിലയില്‍, ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് തുകയുടെ 10 ശതമാനം മുന്‍കൂറായി നല്കി സ്വർണവില േബ്ലാക്ക് ചെയ്യാനാവും. നവംബർ 12 വരെയാണ് ഇതിന് അവസരം. ബുക്ക് ചെയ്ത കാലയളവില്‍ സ്വര്‍ണവില കൂടുകയാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്ത നിരക്കില്‍തന്നെ ആഭരണങ്ങള്‍ വാങ്ങാം, വില ഇനിയും കുറയുകയാണെങ്കില്‍, കുറഞ്ഞ നിരക്ക് പ്രയോജനപ്പെടുത്താനും സാധിക്കും.
ഈ ആകര്‍ഷകമായ ഓഫറിന്റെ മൂല്യം വര്‍ധിപ്പിച്ചുകൊണ്ട്, ഈ മാസം 22നുമുമ്പ് നടത്തുന്ന ആദ്യ മുന്‍കൂര്‍ ബുക്കിങ്ങിന് ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് വൗച്ചര്‍ സൗജന്യമായും ലഭിക്കും. ഏതെങ്കിലും മലബാര്‍ ഗോള്‍ഡ് ഷോറൂമുകള്‍ സന്ദര്‍ശിച്ചോ മലബാര്‍ ഗോള്‍ഡ് മൊബൈല്‍ ആപ് വഴിയോ അഡ്വാന്‍സ് ബുക്കിങ് നടത്താം. അതേസമയം, പ്രത്യേക ശേഖരത്തിനു പുറമേ, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ നിലവിലുള്ള ലെജന്‍ഡ്സ്-മെന്‍സ, ബെല്ല ശേഖരങ്ങളില്‍ പുതിയ ഡിസൈനുകളും ഇത്തവണ ഉത്സവ കലക്ഷനുകളിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.