ഉത്സവ സീസണിൽ ഓഫറുമായി ജോയ് ആലുക്കാസ്
text_fieldsദുബൈ: ഉത്സവ സീസണിൽ ഓഫറുകൾ ഒരുക്കി ജോയ് ആലുക്കാസ്. ഈദ്, അക്ഷയ തൃതീയ എന്നിവയുടെ ഭാഗമായ ഓഫറുകൾക്ക് ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകളിൽ തുടക്കമായി. ഏപ്രിൽ 13ന് തുടങ്ങിയ ഓഫറുകൾ 23 വരെ നീണ്ടുനിൽക്കും. കാഷ് ബാക്ക് സെലിബ്രേഷൻ എന്ന പേരിലാണ് പ്രമോഷൻ നടക്കുന്നത്.
2500 ദിർഹമിന്റെ സ്വർണാഭരണം വാങ്ങുന്നവർക്ക് 50 ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം. 2500 ദിർഹമിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 200 ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഈ ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് സ്വർണ വിലയിൽ നിന്ന് സംരക്ഷണം നേടാനും കഴിയും. 10 ശതമാനം തുക മുൻകൂറായി നൽകി ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യത്തിന്റെ ഭാഗമാകാം. സ്വർണം, വെള്ളി എന്നിവ നാണയങ്ങളായി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എട്ട് ഗ്രാം വരെ പണിക്കൂലിയില്ലാതെ സ്വന്തമാക്കാം. എല്ലാ ഔട്ട്ലെറ്റുകളിലും വെള്ളിനാണയങ്ങളും ലഭ്യമാണ്.
എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ലഭ്യമാണെന്ന് ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് നൽകുന്ന ഗുണനിലവാരവും സേവനവുമാണ് ജോയ് ആലുക്കാസിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നത്. ഉത്സവകാല ഓഫറുകൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.