Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫിഫ ലോക ക്ലബ്​...

ഫിഫ ലോക ക്ലബ്​ ഫുട്​ബാൾ: സെമിയിൽ അൽ ജസീറ റയലിനെതിരെ

text_fields
bookmark_border
Fifa
cancel
camera_alt?????????? ????????????? ?? ???? ?????????

അബൂദബി: ഫിഫ ലോക ക്ലബ്​ ഫുട്​ബാളിൽ ആതിഥേയ ടീമായ അൽ ജസീറ ക്ലബ്​ സെമി ഫൈനലിൽ അതി ശക്​തരായ റയൽ മഡ്രിഡിനെ നേരിടും. ശനിയാഴ്​ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പ്​ ജേതാക്കളായെത്തിയ ജപ്പാ​​െൻറ റാവ റെഡ്​ ഡയമണ്ട്​സിനെ ഏകപക്ഷീയമായ ഒരു ഗോളിന്​ തറപറ്റിച്ചാണ്​ അൽ ജസീറ സെമി ബെർത്തുറപ്പിച്ചത്​്​. 52ാം മിനിറ്റിൽ ബോക്​സി​​െൻറ മധ്യഭാഗത്ത്​ നിന്നുള്ള അലി അഹമ്മദ്​ മബ്​ഖൂതി​െൻറ വലങ്കാലനടി പോസ്​റ്റി​​െൻറ വലതു മൂലയിലൂടെ നിലം പറ്റി വല കേറുകയായിരുന്നു. മറ്റൊരു മത്സരത്തിൽ വിക്​ടർ ഗുസ്​മാൻ നേടിയ ഏക ​േഗാളിൽ മൊറോക്കൻ ക്ലബ്​ വെയ്​ദാദ്​ കാസാബ്ലാങ്കയെ ​മറികടന്ന്​ മെക്​സിക്കൻ ക്ലബായ പാച്ചുകയും സെമിയിൽ പ്രവേശിച്ചു. 

അൽ ജസീറക്കെതിരായ കളിയിൽ 70 ശതമാനവും പന്ത്​ കൈവശം വെച്ചിട്ടും റെഡ്​സിന്​ പരാജയം ഏറ്റു വാ​േങ്ങണ്ടി വരികയായിരുന്നു. ഇരു ടീമുകളും പ്രതിരോധത്തിന്​ മുൻതൂക്കം നൽകിയ മത്സരത്തിൽ നാമമാത്രമായ ആക്രമണ നിമിഷങ്ങളേ ഉണ്ടായുള്ളൂ. പോസ്​റ്റ്​ ലക്ഷ്യമാക്കി റെഡ്​സിന്​ നാല്​ ഷോട്ടുകളും അൽ ജസീറക്ക്​ രണ്ട്​ ഷോട്ടുകളും മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. അൽ ജസീറയുടെ രണ്ട്​ ഷോട്ടുകളും ലക്ഷ്യ​ത്തിലേക്ക്​ കുതിക്കുകയും ഒന്ന്​ ഗോളായി മാറുകയും ചെയ്​തു. റെഡ്​സി​​െൻറ നാല്​ ഷോട്ടുകളിൽ രണ്ടെണ്ണം പുറ​ത്തേക്കായിരുന്നു. രണ്ടെണ്ണം ജസീറ ഗോളി രക്ഷപ്പെടുത്തുകയും ചെയ്​തു. ഗോൾ മടക്കാനുള്ള റെഡ്​സി​​െൻറ ​എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കാൻ സാധിച്ചതോടെ റയൽ മഡ്രിഡിനെതിരെ സ്വപ്​ന സെമി കളിക്കാൻ അൽ ജസീറ യോഗ്യത നേടുകയായിരുന്നു. 12ന്​ അൽ​െഎൻ ഹസ്സ ബിൻ സായിദ്​ സ്​റ്റേഡിയത്തിലാണ്​ സെമിഫൈനൽ മത്സരം. റെഡ്​സി​​െൻറ ഭാഗത്തുനിന്നാണ്​ ആദ്യ ആക്രമണം കാണാനായത്​.

28ാം മിനിറ്റിൽ ഷിന്യ യജിമ പോസ്​റ്റി​​െൻറ സമീപത്ത്​ നിന്ന്​ ഷോട്ടുതിർത്തെങ്കിലും പന്ത്​ വളരെ ഉയരത്തിൽ പോസ്​റ്റിന്​ മുകളിലൂടെ പുറത്തേക്ക്​ പോവുകയായിരുന്നു. 75ാം മിനിറ്റിൽ അലി മബ്​ഖൂത്​​ ലീഡുയർത്താൻ നടത്തിയ ശ്രമം പാഴായി. ബോക്​സിന്​ പുറത്തുനിന്നെടുന്ന ഷോട്ട്​ പോസ്​റ്റിന്​ മുകളിലൂടെ ​പുറത്തേക്ക്​. 80ാം മിനിറ്റിൽ മുബാറക്​ ബുസൂഫയും സമാനമായ പിഴവ്​ വരുത്തി. കളിയിൽ റഫറി നാല്​ മഞ്ഞക്കാർഡ്​ പുറത്തെടുത്തു. 42ാം മിനിറ്റിൽ റെഡ്​സ്​സി​​െൻറ ടോമോകി മകീനോ, 62ാം മിനിറ്റിൽ യൂകി മു​േട്ടാ, 56ാം മിനിറ്റിൽ അൽ ജസീറയുടെ സാലിം റാശിദ്​ ഉബൈദ്​, 64ാം മിനിറ്റിൽ  യഅ്​ഖൂബ്​ ആൽ ഹുസനി എന്നിവർക്കാണ്​ മഞ്ഞക്കാർഡ്​ കിട്ടിയത്​. പാച്ചുക^കാസാബ്ലാങ്ക മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ്​ വിക്​ടർ ഗുസ്​മാൻ ഗോൾ നേടിയത്​. ചൊവ്വാഴ്​ച അൽ​െഎൻ ഹസ്സ ബിൻ സായിദ്​ സ്​റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ ബ്രസീലിയൻ ക്ലബാ ഗ്രെമിയോയെ പാച്ചുക നേരിടും. കാസാബ്ലാങ്കയെ അനുകൂലിച്ച്​ ഗാലറിയിൽനിന്നുണ്ടായ ആരവങ്ങളെ കീറിമുറിച്ചാണ്​ പാച്ചുക ഗോൾപോസിറ്റിലേക്ക്​ പന്ത്​ തൊടുത്തത്​. ഹെഡറിലൂടെയായിരുന്നു വിക്​ടർ ഗുസ്​മാ​​െൻറ ഗോൾ. മഞ്ഞക്കാർഡുകളുടെ ആധിക്യവും കളിയിലുണ്ടായി.

മൊത്തം ഏഴ്​ മഞ്ഞക്കാർഡുകളും ഒരു ചുവപ്പ്​ കാർഡും വീശേണ്ടി വന്നു റഫറിക്ക്​. 69ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ്​ കണ്ട കാസാബ്ലാങ്ക ക്യാപ്​റ്റൻ ഇബ്​റാഹിം നകാഷിനാണ്​ രണ്ടാം മഞ്ഞ കിട്ടിയത്​. തുടന്ന്​ പത്തുപേരുമായാണ്​ ടീം കളിച്ചത്​. 39ാം മിനിറ്റിൽ ഏയ്​ഞ്ചൽ സഗാലിനെ ഫൗൾ ചെയ്​തതിന്​ കാസാബ്ലാങ്കയുടെ ഇബ്​റാഹിം കൊമോറക്ക്​ മഞ്ഞക്കാർഡ്​ വിധിച്ച രീതി പുതുമയായിരുന്നു. വിഡിയോ അവലോകനം ചെയ്​താണ്​ കാർഡ്​ നൽകാനുള്ള തീരുമാനത്തിൽ റഫറി എത്തിയത്​. കാസബ്ലാങ്കയുടെ അൽ ഹാശിമി, നൗസിർ, റിദ ഹജൂജ്​, പാച്ചുകയുടെ എറിക്​ സാഞ്ചസ്​, എറിക്​ അഗ്വാറി എന്നിവരാണ്​ മഞ്ഞക്കാർഡ്​ കണ്ട മറ്റു കളിക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifaworld cup footballal jazeeragulf newsmalayalam news
News Summary - fifa world cup football
Next Story