അമ്പത് പദ്ധതികൾ: ഡിജിറ്റൽ പ്രതിഭകളെ സൃഷ്ടിക്കുന്നതിന് പ്രാധാന്യം
text_fieldsദുബൈ: പുതിയ രണ്ടിനം വിസകൾക്ക് പുറമെ മറ്റു മേഖലകളിലെ പദ്ധതികളും കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ പ്രഖ്യാപിക്കുന്ന അമ്പത് പദ്ധതികളുടെ ഭാഗമായി ഡിജിറ്റൽ മേഖലയിലെ പ്രതിഭകളെ സൃഷ്ടിക്കുകയും ലോകത്തിനു സംഭാവന ചെയ്യുകയും ചെയ്യുമെന്ന് നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക് ആപ്ലിക്കേഷൻ വകുപ്പ് സഹമന്ത്രി ഉമർ അൽ ഉലമ അറിയിച്ചു. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയാണ് ലോകത്തിെൻറ ഭാവി, യു.എ.ഇ ഡിജിറ്റൽ കഴിവുകൾ കയറ്റുമതി ചെയ്യും. ഇത്തരം പ്രതിഭകൾക്കുള്ള ഒരു ലക്ഷം ഗോൾഡൻ വിസകൾ നൽകും -അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ ആദ്യമായി രാജ്യത്ത് സാങ്കേതിക വിവര നിയമം തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഡർമാർക്ക് ഗോൾഡൻ വിസ നൽകുമെന്ന് നേരത്തെ തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
സ്വദേശി പദ്ധതികളെ പ്രോത്സാഹിപ്പിക്കും
പദ്ധതിയുടെ ഭാഗമായി ഇമാറാത്തി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് എമിറേറ്റ്സ് െഡവലപ്മെൻറ് ബാങ്ക് അഞ്ചു ബില്യൺ ദിർഹം വകയിരുത്തി. വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജബറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 42 ശതമാനത്തിലധികം സർക്കാർ പർചേസുകൾ പ്രാദേശിക കമ്പനികളിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള നിക്ഷേപ ഉച്ചകോടി
ഒമ്പതു വർഷത്തിനുള്ളിൽ 550 ബില്യൺ ദിർഹം നിക്ഷേപം ആകർഷിക്കുന്നതിന് യു.എ.ഇ അടുത്ത വർഷം ആദ്യത്തിൽ ഒരു ആഗോള നിക്ഷേപ ഉച്ചകോടി ആരംഭിക്കുമെന്ന് സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് പ്രഖ്യാപിച്ചു. ഇന്തോനേഷ്യ, ഇസ്രായേൽ, ഇന്ത്യ, ബ്രിട്ടൻ, ഇത്യോപ്യ, കെനിയ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥകളുമായി യു.എ.ഇ എട്ടു കരാറുകൾ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.