മാധ്യമപ്രവർത്തകരും ഇരകൾ: വിധു വിൻസൻറ്
text_fieldsദുബൈ: ഹണി ട്രാപ് വിവാദത്തിെൻറ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിെൻറ വിശ്വാസ്യത വീണ്ടെടുക്കാന്‍ മാധ്യമസ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവും മാധ്യമപ്രവർത്തകയുമായ വിധു വിൻസൻറ്. ഇത്തരം വാർത്തകളിൽ കുടുങ്ങിയ വ്യക്തി മാത്രമല്ല, ഇൗ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകരും ഇരകളാണ്.
എല്ലാ തൊഴിൽ മേഖലയിലുമെന്ന പോലെ മാധ്യമപ്രവർത്തനത്തിനെത്തുന്ന സ്ത്രീകളും ഏറെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അവരെക്കൊണ്ട് അരുതാത്തതു ചെയ്യിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇതു മാധ്യമപ്രവർത്തനമല്ലെന്നും ചെയ്യാനാവില്ലെന്നും പറയാനുള്ള ശക്തി മാധ്യമ പ്രവർത്തകരുടെ കൂട്ടായ മുന്നേറ്റത്തിലൂടെ നേടിയെടുക്കണം.
തിരുവനന്തപുരത്ത് വനിതാ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധവും ദൽഹിയിലുൾപ്പെടെ മാധ്യമപ്രവർത്തർ പ്രഖ്യാപിച്ച െഎക്യദാർഢ്യവും വരുംകാലങ്ങളിൽ രൂപപ്പെടാനൊരുങ്ങുന്ന വലിയ മുന്നേറ്റത്തിലേക്കുള്ള കാൽവെപ്പാണെന്ന് വിശ്വസിക്കുന്നതായും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ചലച്ചിത്രമേളയില്‍ പെങ്കടുക്കാനെത്തിയ വിധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.