നഗരം ഫൈനായി സൂക്ഷിക്കൂ; ഇല്ലെങ്കിൽ ഫൈൻ വീഴും
text_fieldsദുബൈ: ലോകത്തെ ഏറ്റവും ഫൈൻ നഗരങ്ങളിലൊന്നാണ് ദുബൈ. മികച്ച റോഡുകൾ, ഗതാഗത സൗകര്യം, ജീവിത നിലവാരം, സുരക്ഷ, സേവകരെപ്പോലെ പെരുമാറുന്ന പൊലീസുകാർ. നഗരത്തെ വൃത്തിയും സുന്ദരവുമായി സൂക്ഷിക്കുന്നതിന് അഹോരാത്രം പണിയെടുക്കുന്നുണ്ട് നൂറു കണക്കിന് തൊഴിലാളികൾ.
അവർക്ക് വഴി കാണിച്ച് നേതാക്കളും നഗരസഭാ അധികൃതരും. എന്നാൽ ഫൈൻ നഗരത്തിെൻറ വൃത്തിക്കും ൈസ്വര്യ ജീവിതത്തിനും ഭംഗം വരുത്തുന്ന ചെയ്തികളുണ്ടായാൽ ഫൈൻ നൽകേണ്ടി വരും.
കുറഞ്ഞ തുകയൊന്നുമല്ല, 100 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ തുക. സ്വദേശിയായാലും വിദേശിയായാലും. അറിവില്ലായ്മ എന്നതൊരു ന്യായീകരണമേ അല്ലിവിടെ. ദുബൈ നഗരസഭയുടെ പിഴ വീഴാൻ കാരണമാകുന്ന ചില കാര്യങ്ങൾ :
വാഹനങ്ങൾ കഴുകിയ വെള്ളം അതിനായി നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൊഴുക്കിയാലും എവിടെ നിന്നെങ്കിലും വെള്ളം പൊതു സ്ഥലങ്ങളിലേക്ക് ചോർന്നാലും 100 ദിർഹം പിഴയൊടുക്കണം. നഗരസൗകര്യത്തിന് കോട്ടം വരുത്തും വിധം പൊതുസ്ഥലങ്ങളിലോ വീടുകളുടെ മേൽകൂരയിലോ ബാൽകണികളിലോ സാധനങ്ങൾ നിക്ഷേപിക്കുകയോ തൂക്കിയിടുകയോ ചെയ്താലും
ആരോഗ്യത്തിനും സുരക്ഷക്കും പരിസ്ഥിതിക്കും കോട്ടം വരുത്തും വിധമോ വാഹനക്കാർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കും വിധമോ വാഹനങ്ങളോ യന്ത്രങ്ങളോ പൊതുസ്ഥലങ്ങളിൽ അശ്രദ്ധമായി ഇട്ടാലും 200 ദിർഹം നൽകേണ്ടി വരും.നഗരസഭയുടെ ചവറുവീപ്പകൾ സ്ഥാനം മാറ്റി വെച്ചാലൂം ഇതേ പിഴയൊടുക്കണം.
മാലിന്യങ്ങൾ റോഡിൽ തള്ളിയാലും വാഹനങ്ങളിൽ നിന്ന് എന്തെങ്കിലും വസ്തുക്കൾ റോഡിൽ വീണാലും സൗകര്യപ്പെടുത്തിയ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ വിസർജനം നടത്തിയാലും പൊതുസ്ഥലങ്ങളിൽ തുപ്പിയാലും എണ്ണയോ ജലയാനങ്ങളിലെ മറ്റു ദ്രാവകങ്ങളോ കടലിലോ ജലാശയങ്ങളിലോ വീണാലും മരങ്ങളുടെയോ തോട്ടങ്ങളുടെയോ അവശിഷ്ടങ്ങൾ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ നിക്ഷേപിച്ചാലും 500 ദിർഹം പിഴ നൽകണം. മുറുക്കാനോ ച്യൂയിംഗ് ഗമോ ആണ് തുപ്പിയതെങ്കിൽ പിഴ ഇരട്ടിയാണ് 1000 ദിർഹം. ചവറുകൾ പരസ്യമായി കൂട്ടിയിട്ട് കത്തിച്ചാൽ, ചവറും മാലിന്യങ്ങളും നിക്ഷേപിക്കുന്നതിന് അധികൃതർ നിർദേശിച്ചതു പ്രകാരമുള്ള പ്രത്യേക സ്ഥലം കെട്ടിടങ്ങളിൽ ഒരുക്കാതിരിക്കൽ, കെട്ടിടങ്ങളിൽ മാലിന്യ വീപ്പകൾ ഒരുക്കുകയൂം മാലിന്യം നീക്കം ചെയ്ത ശേഷം അവ യഥാ സ്ഥാനത്ത് സൂക്ഷിക്കുകയും ചെയ്യാതിരുന്നാൽ, സ്വകാര്യസ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും ഹോട്ടലുകളും മാലിന്യ സംഭരികൾ തയ്യാറാക്കതിരുന്നാലും സംഭരികളുടെ ശേഷിക്കപ്പുറം മാലിന്യം നിറഞ്ഞാൽ അവ നിക്ഷേപിക്കാൻ സൗകര്യം ഒരുക്കാതിരുന്നാലും, വൃത്തി^പരിസ്ഥിതി നിയമങ്ങൾക്കനുസൃതമായി കെട്ടിടങ്ങളിൽ ശുചീകരണം നടത്താതിരിക്കൽ, ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷക്കും ഹാനികരമായരീതിയിൽ ചവറു വീപ്പകൾക്കോ അവ നീക്കുന്ന വാഹനങ്ങൾക്കോ കേടുവരുത്തൽ, വേലികൾ കേടുപാടു വരുത്തുകയോ ചവറു നിേക്ഷപിക്കുന്നതിന് തടസമാകും വിധത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും മാലിന്യങ്ങൾ കുറക്കുന്നതിനാവശ്യമായ ആസൂത്രണം ചെയ്യാത്തതും സ്വകാര്യ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ കൊണ്ടു വന്ന് മാലിന്യം നഗരസഭാ ചവർ സംഭരികളിൽ തള്ളുന്നതും 1000 ദിർഹം പിഴക്കിടയാക്കും.
പൊതു^സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ ദിനംപ്രതി വൃത്തിയാക്കി മാലിന്യ കൊട്ടകൾ സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തൽ, നഗരസഭയുടെ ചവറുവീപ്പകളിൽ കൈകടത്തുകയോ അവയിൽ നിന്ന് വസ്തുക്കൾ ശേഖരിക്കുകയോ ചെയ്യൽ എന്നിവയും 500 ദിർഹം പിഴക്കു കാരണമായ കുറ്റങ്ങളാണ്.
കെട്ടിടങ്ങൾ പൊളിച്ചതിെൻറയോ കമ്പനികളിലെയും ഫാക്ടറികളിലെയും ജോലികളുടെ അവശിഷ്ടമോ അതിനായി നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ തള്ളിയാലും മറ്റുള്ളവർ വരുത്തിയ മാലിന്യങ്ങൾ അധികൃതരിൽ നിന്ന് ആവശ്യമായ അനുമതി നേടാതെ ശേഖരിക്കുകയോ സംഭരിക്കുകയോ പുനരുപയോഗിക്കുകയോ ചെയ്യുന്നതും 5000 ദിർഹം പിഴക്ക് കാരണമാണ്. ഉപയോഗിച്ച ശേഷമുള്ള എണ്ണ ഒാടകളിലോ സെപ്ടിക് ടാങ്കുകളിലോ റോഡിലോ ഒഴുക്കിയാൽ 3000 ദിർഹവും കെട്ടിടങ്ങളിൽ നിന്നോ ടാങ്കറുകളിൽ നിന്നോ മലിന ജലം റോഡിലേക്ക് വീണാൽ 10000 ദിർഹവുമാണ് പിഴ.
പുകയിലയും അനുബന്ധ വസ്തുക്കളും അനുമതിയില്ലാതെ ഇറക്കുമതി ചെയ്യുന്നതും സൂക്ഷിക്കുന്നതും സ്വന്തം ആവശ്യത്തിനോ മറ്റാർക്കെങ്കിലും വേണ്ടി സംഭരിക്കുന്നതും മുറുക്കാൻ തയ്യാറാക്കാൻ ഉപയോഗിക്കുന്നതും അര ലക്ഷം ദിർഹം പിഴക്ക് ഇടയാക്കും.
കോൺക്രീറ്റിങ്ങിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന് ദ്രാവകരൂപത്തിലോ ഖര രൂപത്തിലോ അവശിഷ്ടങ്ങൾ റോഡിലോ മറ്റു പൊതു സ്ഥലങ്ങളിലോ പതിച്ചാലും ഇതേ പിഴ നൽകണം.
മലിന ജലം അധികൃതർ നിർദേശിച്ച നിർദേശിച്ച സ്ഥലങ്ങളിലല്ലാതെ തുറന്നു വിട്ടാൽ ഒരു ലക്ഷം ദിർഹം പിഴയാണ് ചുമത്തപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.