Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅപകട സ്​ഥലത്ത്​...

അപകട സ്​ഥലത്ത്​ എത്തിനോക്കിയാൽ ആയിരം ദിർഹം പിഴ

text_fields
bookmark_border
അപകട സ്​ഥലത്ത്​ എത്തിനോക്കിയാൽ ആയിരം ദിർഹം പിഴ
cancel
camera_alt????^?????? ???????????? ?????????

അബൂദബി: വേണ്ടാത്ത കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്നത്​ ചിലരുടെ ശീലമാണ്​. എന്നാൽ അത്​ മറ്റുള്ളവരുടെ ജീവനും സ്വത്തിനും സ്വകാര്യതക്കും ഭീഷണിയാകുന്നതിനാൽ കർശന നടപടിക്കൊരുങ്ങുകയാണ്​ അബൂദബി പൊലീസ്​. അപകടങ്ങൾ നടന്ന സ്​ഥലങ്ങളിൽ എത്തിനോക്കാനും കാഴ്​ചകാണാനും നിൽക്കുന്നവരിൽ നിന്ന്​ 1000 ദിർഹം പിഴ ഇൗടാക്കാനാണ്​ തീരുമാനം.

അതിനു കാരണമായത്​ ദുബൈ^അൽ ​െഎൻ റോഡിൽ എത്തിനോക്കികൾ മൂലം രക്ഷാപ്രവർത്തനം വൈകിയ സംഭവവും. റോഡിൽ പാർക്കു ചെയ്​ത കാറിലേക്ക്​ മറ്റൊരു വാഹനം ഇടിച്ച്​ ഒമ്പതു പേർക്ക്​ നിസാര പരിക്ക്​ പറ്റിയിരുന്നു. എന്നാൽ സംഭവമറിഞ്ഞ്​ എത്തിനോക്കാൻ തടിച്ചുകൂടിയവരുടെ വാഹന ബാഹുല്യം മൂലം ആംബുലൻസിനും പൊലീസ്​ പട്രോൾ സംഘത്തിനും പരിക്കേറ്റവർക്കരികിലെത്താൻ കൂടുതൽ സമയം വേണ്ടി വന്നു.  എത്തിനോട്ടം തികച്ചും പരിഷ്​കാര രഹിതമായ പ്രവൃത്തിയാണെന്നും ആളുക​ളുടെ ജീവന്​ തന്നെ ഭീഷണി സൃഷ്​ടിക്കുന്നുണ്ടെന്നും ഒാർമപ്പെടുത്തിയ അൽ​െഎൻ പൊലീസ്​ ട്രാഫിക്​ വിഭാഗം ഡയറക്​ടർ കേണൽ അഹ്​മദ്​ അൽ സുവൈദി നിയമം കർശനമായി നടപ്പാക്കിത്തന്നെ ഇത്തരക്കാരെ നേരിടുമെന്നും മുന്നറിയിപ്പ്​ നൽകി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfinemalayalam news
News Summary - fine-uae-gulf news
Next Story