തീപിടിത്തം: ഷാർജ ടവറിലെ വാടകക്കാരന് വാടക റീഫണ്ടിനായി കേസ് ഫയൽ ചെയ്യാം
text_fieldsഷാർജ: വാർഷിക വാടക കരാർ പ്രകാരം ഫ്ലാറ്റ് എടുക്കുകയും കരാർ പൂർത്തിയാകുന്നതിന് മുമ്പ് തീപിടിത്തം പോലുള്ള സാഹചര്യങ്ങളാൽ താമസം മുടങ്ങുകയും ചെയ്താൽ ബാക്കി വരുന്ന കാലയളവിലെ വാടക തിരികെ ലഭിക്കാൻ താമസക്കാരന് അർഹതയുണ്ടെന്നും ഉടമ പണം നൽകാൻ വിസമതിച്ചാൽ നിയമ നടപടികളിലേക്ക് പോകാവുന്നതാണെന്നും നിയമവിദഗ്ധർ. ഷാർജ ടവർ തീപിടിത്തവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ഷാർജ വാടക നിയമത്തിലെ ആർട്ടിക്ൾ ഒമ്പത് അനുസരിച്ച് യൂനിറ്റ് പരിപാലിക്കേണ്ടത് വാടക ഫ്ലാറ്റിെൻറ ഉടമയുടെ ഉത്തരവാദിത്തമാണ്. അതേ നിയമത്തിലെ ആർട്ടിക്ൾ എട്ട് അടിസ്ഥാനമാക്കി വാടകക്ക് താമസിക്കുന്ന സ്ഥലം അനുയോജ്യമായ അവസ്ഥയിൽ പരിപാലിക്കുന്നില്ലെങ്കിൽ വാടകക്കാരന് കരാർ അവസാനിപ്പിക്കാം.
പാട്ടത്തിനെടുത്ത സ്ഥലം അനുയോജ്യമല്ലാത്ത അവസ്ഥയിലോ വലിയ കുറവുകളോടെയോ വാടകക്കാരന് കൈമാറുകയാണെങ്കിൽ, കരാർ അവസാനിപ്പിക്കാൻ വാടകക്കാരന് സമിതിയോട് അഭ്യർഥിക്കാവുന്നതാണ്. അല്ലെങ്കിൽ അത്തരം അവകാശങ്ങൾ കുറയുന്നതിനനുസരിച്ച് വാടക കുറക്കുന്നതിന് അപേക്ഷിക്കാം.
സിവിൽ ട്രാൻസാക്ഷൻ നിയമത്തിലെ ആർട്ടിക്ൾ 773 അനുസരിച്ച്, അപ്പാർട്മെൻറിെൻറ ഉടമ തകരാറുകൾ പരിഹരിക്കുന്നില്ലെങ്കിൽ വാടകക്കാരന് കരാർ റദ്ദാക്കാം. അല്ലെങ്കിൽ വാടക കുറക്കാൻ അപേക്ഷിക്കാം.
കരാർ റദ്ദാക്കിയതിന് ശേഷം മുൻകൂർ വാടകയുടെ ബാക്കി തുക തിരികെ നൽകാൻ ഉടമ വിസമ്മതിച്ചാൽ ഷാർജ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഷാർജ വാടക തർക്ക സമിതിയെ (എസ്.അർ.ടി.സി) സമീപിച്ച് റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ പരാതി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.