Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതീ ീ ീ... മിനാ...

തീ ീ ീ... മിനാ സായിദിൽ ​ അച്ചടി ശാലക്ക്​ തീപിടിച്ചു

text_fields
bookmark_border
തീ ീ ീ...  മിനാ സായിദിൽ ​ അച്ചടി ശാലക്ക്​ തീപിടിച്ചു
cancel
camera_alt???? ???????? ?? ??????? ?????? ?????? ????? ??????? ????? ?????????? ??????????
അബൂദബി: മിനാ സായിദ്​ വ്യവസായ മേഖലയിലെ ഗോഡൗണുകളിൽ വൻ അഗ്​നിബാധ. വെയർ ഹൗസിലെ പ്രിൻറിങ്​ പ്രസ്​ കോംപ്ലക്​സിലാണ്​ തീ പിടിച്ചത്​. കടലാസുകളും മറ്റ്​ അച്ചടി സാമഗ്രികളും ഉള്ളതു മൂലം തീ ആളി പടർന്നു. വ്യാഴാഴ്​ച പുലർച്ചെ രണ്ടരക്കാണ്​ അബൂദബി സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചത്​. ഉടനെ അഗ്​നിശമന-രക്ഷാ പ്രവർത്തന സംഘം സംഭവസ്​ഥലത്തെത്തി തീ അണക്കാൻ തുടങ്ങി. മേഖലയിലെമ്പാടും പുക പടർന്നുവെങ്കിലും ആർക്കും അപായമില്ല. രക്ഷാ പ്രവർത്തനങ്ങൾക്ക്​ സിവിൽ ഡിഫൻസ്​ ജനറൽ കമാൻഡർ മേജർ ജനറൽ ജാസിം അൽ മർസൂഖി നേതൃത്വം നൽകി.  രക്ഷാപ്രവർത്തകർ പുലർത്തിയ ചടുലതയാണ്​ തീയുടെ വ്യാപ്​തി കുറക്കാനും എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാനും സഹായിച്ചതെന്ന്​ അബൂദബി സിവിൽ ഡിഫൻസ്​ ഡയറക്​ടർ ജനറൽ കേണൽ മുഹമ്മദ്​ അബ്​ദുൽ ജലീൽ അൽ അൻസാരി പറഞ്ഞു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfire accidentmalayalam news
News Summary - fire accident-uae-gulf news
Next Story