ഷാർജയിൽ ആക്രി ഗോഡൗണിൽ തീപിടിത്തം
text_fieldsഷാർജ: എമിറേറ്റിലെ വ്യവസായമേഖല 10ൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. ചൊവ്വാഴ്ച ഉച്ചക്ക് 1.37നാണ് ഷാർജ സിവിൽ ഡിഫൻസിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അടങ്ങിയ ആക്രി സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണിലായിരുന്നു തീപിടിത്തമുണ്ടായത്. ഉടൻ പ്രദേശം വളഞ്ഞ ഷാർജ പൊലീസ് രക്ഷാപ്രവർത്തകർക്ക് വഴിയൊരുക്കുകയായിരുന്നു.
തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. പ്രദേശത്താകെ കറുത്ത പുക ഉയർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.