ദുബൈ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം
text_fieldsദുബൈ സിവിൽ ഡിഫൻസും ദുബൈ പൊലീസും ചേർന്ന് മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയാണ് മൂന്നു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്. കത്തിയമർന്ന് കെട്ടിടഭാഗങ്ങൾ റോഡിലേക്ക് തെറിച്ചുവീണു. രക്ഷാപ്രവർത്തനത്തിനായി അടച്ചിട്ട പ്രദേശത്തേക്കുള്ള റോഡുകൾ ഉച്ചയോടെ തുറന്നുകൊടുത്തു. കെട്ടിടത്തിെൻറ 26ാം നിലയിൽനിന്നാണ് തീ ആരംഭിച്ചതെന്ന് ദുബൈ സിവിൽ ഡിഫൻസ് വ്യക്തമാക്കി.
38 വീടുകൾക്ക് തീപിടിത്തം നാശമുണ്ടാക്കി. 83, 84 നിലകൾക്കും കേടുപാട് സംഭവിച്ചു. തീ പിടിത്തത്തിെൻറ കാരണം അന്വേഷിച്ചുവരുകയാണ്. എല്ലാ വീടുകളിലും തിരച്ചിൽ നടത്തി ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായി ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ മറി അറിയിച്ചു. ഒഴിപ്പിച്ചവരെ അടുത്തുള്ള മൂന്ന് ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. വളർത്തു മൃഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
ദുബൈ രാജകുമാരൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നേരിെട്ടത്തിയിരുന്നു. യു.എ.ഇയിലെ ബ്രിട്ടീഷ് പ്രവാസികളുടെ ഇഷ്ടതാമസകേന്ദ്രമാണ് ഇവിടം. ഇത് രണ്ടാം തവണയാണ് മറീന ടോര്‍ച്ച് ടവറില്‍ തീപിടിത്തമുണ്ടാകുന്നത്. 2015 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് തീ ദുരന്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.