Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബി​സി​ന​സ്​ ബേ​യി​ൽ...

ബി​സി​ന​സ്​ ബേ​യി​ൽ കെ​ട്ടി​ട​ത്തി​നു​ സ​മീ​പം​ തീ​പി​ടി​ത്തം

text_fields
bookmark_border
fire
cancel

ദു​ബൈ: ബി​സി​ന​സ്​ ബേ​യി​ൽ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന കെ​ട്ടി​ട​ത്തി​ന്​ സ​മീ​പം അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത്​ മ​ണി​യോ​ടെ​യാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.

തു​ട​ർ​ന്ന്​ സ​അ​ബീ​ൽ, അ​ൽ​ഖൂ​സ്​ ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള യൂ​നി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തു​ക​യും പ​ത്ത്​ മി​നി​റ്റി​നു​ള്ളി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​യ​ണ​ച്ച ശേ​ഷം പ​ണി പു​ന​രാ​രം​ഭി​ക്കാ​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ചൂ​ടു കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​​ കൂ​ട്ടി​യി​ട്ട അ​വ​ശി​ഷ്ട​ത്തി​ന്​ തീ​പി​ടി​ച്ച​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBuildingFire
News Summary - Fire in the building near in Business Bay
Next Story