അബൂദബിയിൽ ബഹുനില കെട്ടിടത്തിലെ തീയണച്ചു
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ അൽ നഹ്‌യാൻ ക്യാമ്പ് ഏരിയയിലെ ബഹുനില കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ അഗ്നിബാധ തക്കസമയത്തെ ഇടപെടൽമൂലം അഗ്നിശമന സേനക്ക് പൂർണമായും നിയന്ത്രിക്കാനായതായി അബൂദബി സിവിൽ ഡിഫൻസ് വാർത്താകുറിപ്പിൽ അറിയിച്ചു. അഗ്നിബാധയെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും പരിക്കേറ്റവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായും സിവിൽ ഡിഫൻസ് വെളിപ്പെടുത്തി.
അൽ മമോറ ജില്ലയിലെ അൽ മർവു സ്ട്രീറ്റിലെ കെട്ടിടത്തിെൻറ ഏഴാം നിലയിലെ അപ്പാർട്ട്‌മെൻറിൽ നിന്നാണ് വലിയ ശബ്ദമുണ്ടായതും അഗ്നിബാധ ഉണ്ടായതെന്നും അൽ നഹ്‌യാൻ പ്രദേശത്തെ നിവാസികൾ റിപ്പോർട്ട് ചെയ്തു. അബൂദബി പൊലീസ് സംഭവ സ്ഥലത്തെത്തി കെട്ടിടത്തിലുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകി.
സിവിൽ ഡിഫൻസിൽ നിന്നുള്ള അഗ്നിശമന വാഹനങ്ങൾ തീ കെടുത്താനുള്ള പ്രവർത്തനങ്ങളിലും വ്യാപൃതമായി. മറ്റു അപ്പാർട്ടുമെൻറുകളിലേക്ക് തീ പടരാതിരിക്കാനും താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനും നടത്തിയശ്രമം വിജയിച്ചതായി സിവിൽ ഡിഫൻസ് വാർത്താകുറിപ്പിൽ അറിയിച്ചു. അഗ്നിബാധ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.