കഴിഞ്ഞ വർഷം ദുബൈയിലുണ്ടായത് 465 തീപിടുത്തങ്ങൾ
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈയിലുണ്ടായത് 465 തീപിടുത്തങ്ങൾ. ഇൗ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് ഏഴ് പേർക്ക്. ദുബൈ സിവിൽ ഡിഫൻസ് പുറത്തുവിട്ട കണക്കുകളിലാണ് ഇൗ വിവരമുള്ളത്. സംഭവങ്ങളിൽ 12 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അടക്കം 68 പേർക്ക് പരിക്കേറ്റു. 16 വലിയ തീപിടുത്തങ്ങളും 19 ഇടത്തരം തീപിടുത്തങ്ങളും 430 ചെറുകിട തീപിടുത്തങ്ങളുമാണ് ഉണ്ടായത്. അപകടങ്ങളിൽ 69 എണ്ണം ഷോർട്ട്സർക്യൂട്ട് മൂലം സംഭവിച്ചതാണ്. അലക്ഷ്യമായി എറിഞ്ഞ സിഗരറ്റ് കുറ്റികളിൽ നിന്ന് 14 തവണ തീപിടുത്തമുണ്ടായിട്ടുണ്ടെന്ന് ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാശിദ് താനി അൽ മത്റൂഷി പറഞ്ഞു.
ശരാശരി 7.7 മിനിറ്റിനുള്ളിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനെടുത്ത ശരാശരി സമയം 20.7 മിനിറ്റാണെന്നും അദ്ദേഹം പറഞ്ഞു. 69635 കെട്ടിടങ്ങളിൽ സുരക്ഷ സംബന്ധിച്ച പരിശോധന നടത്തി. ഇവയിൽ 64031 കെട്ടിടങ്ങളിൽ അഗ്നിശമന ഉപകരണങ്ങളും മുന്നറിയിപ്പ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 50,344 കെട്ടിടങ്ങൾ സിവിൽ ഡിഫൻസ് കമാൻഡ് മുറിയുമായി ബന്ധിപ്പിച്ചിട്ടുള്ളവയാണ്. കഴിഞ്ഞ വർഷം അവസാനം ഏർപ്പെടുത്തിയ സ്മാർട്ട് സംവിധാനം വഴി ഇതുവരെ കിട്ടിയത് 28,727,088 സഹായാഭ്യർത്ഥനകളാണ്. റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ എമിറേറ്റുകളിലെ രക്ഷാപ്രവർത്തനങ്ങളിലും ദുബൈ സിവിൽ ഡിഫൻസ് പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.