ദുബൈ മറീന കെട്ടിടത്തിൽ വൻ അഗ്നിബാധ; താമസക്കാരെ ഒഴിപ്പിച്ചു
text_fieldsദുബൈ: ദുബൈ മറീനയിലെ താമസക്കെട്ടിടത്തിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെ 10.45ഒാടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റ് കാരണം തീ അതിവേഗം വ്യാപിച്ചു. നിരവധി പേർ ടവറിൽനിന്ന് ഒാടിരക്ഷപ്പെട്ടു. ആളപായമില്ല.മറീനയുടെ ജബൽ അലി ഭാഗത്തുള്ള 15 നില ടവറിലാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടത്തിലെ താമസക്കാർ സമീപത്തെ കടകളിൽ അഭയം തേടി. അന്തരീക്ഷത്തിൽ പുക ഉയർന്നത് പലർക്കും ശ്വാസതടസ്സത്തിന് കാരണമായി.
അഗ്നിബാധ ആരംഭിച്ച് 45 മിനിറ്റനകം അഗ്നിശമനസേന എത്തി തീ കെടുത്താനുള്ള പ്രവൃത്തികൾ ആരംഭിച്ചു. 11.45ഒാടെ തീ നിയന്ത്രണവിധയമാക്കി.
അപാർട്മെൻറിന് പുറത്തുനിന്നാണ് തീ പടർന്നതെന്ന് ദുബൈ സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ റാശിദ് ഥാനി പറഞ്ഞു. ബാൽക്കണിയിൽനിന്നോ മറ്റോ ആയിരിക്കാം തീയുടെ തുടക്കമെന്ന് കരുതുന്നു. കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതായും ആർക്കും പരിക്കില്ലെന്നും ദുബൈ മീഡിയ ഒാഫിസ് രാവിലെ 11.30ഒാടെ അറിയിച്ചു. ഉച്ചക്ക് ശേഷം താമസക്കാരെ ബസിൽ ദുബൈ സ്പോർട്സ് സിറ്റിയിലെ ഗയ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.