താമസക്കെട്ടിടത്തിൽ തീപിടിച്ച് പത്ത് വയസ്സുകാരി മരിച്ചു
text_fieldsഅബൂദബി: അബൂദബിയിൽ താമസക്കെട്ടിടത്തിന് തീപിടിച്ച് പത്തു വയസ്സുകാരി മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ൈശഖ് ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ അപാർട്മെൻറിലാണ് തീപിടിത്തമുണ്ടായത്. ഏഷ്യക്കാരിയായ ബാലികയാണ് മരിച്ചതെന്ന് അബൂദബി പൊലീസ് പറഞ്ഞു. കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അബൂദബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രഗേഡിയർ മുഹമ്മദ് ആൽ കെത്ബി പറഞ്ഞു. വീടുകളിൽ തീയണപ്പ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.