അൽെഎൻ വ്യവസായ മേഖലയിൽ തീപിടിത്തം
text_fieldsഅബൂദബി: അൽെഎൻ വ്യവസായ മേഖലയിലെ തീ പിടിത്തം അബൂദബി സിവിൽ ഡിഫൻസിെൻറയും പൊലീസിെൻറയും കഠിന പരിശ്രമം കൊണ്ട് നിയന്ത്രണവിധേയമായി. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് മരവ്യവസായ ശാലക്ക് തീ പിടിച്ച വിവരം കൺട്രോൾ റൂമിൽ അറിയുന്നത്. തീ സമീപ സ്ഥാപനങ്ങളിലേക്കും പടർന്നിരുന്നു. ഉടനടി അഗ്നിശമന സേന പ്രദേശത്തേക്ക് കുതിച്ച് തീ അണപ്പ് ആരംഭിക്കുകയായിരുന്നു.
ഏറെ അകലെ നിന്നു തന്നെ പുക ഉയർന്ന് കാണാമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങൾ തടിച്ചു കൂടരുതെന്ന് അബൂദബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് മയൂഫ് അൽ കെത്ബി ഒാർമപ്പെടുത്തി. ഇത് രക്ഷാ പ്രവർത്തനങ്ങളെയും വാഹനങ്ങളുടെ നീക്കത്തെയും തടസപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.