Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​ഥ​മ അ​ബൂ​ദ​ബി...

പ്ര​ഥ​മ അ​ബൂ​ദ​ബി ക​വി​ത ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
പ്ര​ഥ​മ അ​ബൂ​ദ​ബി ക​വി​ത ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

പ്ര​ഥ​മ അ​ബൂ​ദ​ബി ക​വി​ത ഫെ​സ്റ്റി​വ​ലി​ലെ പ​വി​ലി​യ​ൻ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍ സ​ന്ദ​ർ​ശി​ക്കു​ന്നു

അ​ബൂ​ദ​ബി: പ്ര​ഥ​മ അ​ബൂ​ദ​ബി ക​വി​ത ഫെ​സ്റ്റി​വ​ലി​ന് അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ൽ (അ​ഡ്‌​നെ​ക്) തു​ട​ക്ക​മാ​യി. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും അ​ബൂ​ദ​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ് സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ന്റെ കൃ​തി​ക​ള്‍ക്കാ​യി നീ​ക്കി​വെ​ച്ച പ​വി​ലി​യ​നു​ക​ള​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ള്‍ ശൈ​ഖ് ഖാ​ലി​ദ് സ​ന്ദ​ർ​ശി​ച്ചു. യു.​എ.​ഇ​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ന്ന​തും പ​ര​മ്പ​രാ​ഗ​ത ക​വി​ത​ക​ളെ പു​തി​യ ശ്രോ​താ​ക്ക​ള്‍ക്കി​ട​യി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണ് അ​ബൂ​ദ​ബി ക​വി​ത​മേ​ള​യെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് പ​റ​ഞ്ഞു. യു.​എ.​ഇ പ്ര​സി​ഡ​ന്റി​ന്റെ സാം​സ്‌​കാ​രി​ക ഉ​പ​ദേ​ഷ്ടാ​വും യു.​എ.​ഇ യൂ​നി​വേ​ഴ്‌​സി​റ്റി ചാ​ന്‍സ​ല​റു​മാ​യ സാ​കി നു​സൈ​ബ, സാം​സ്‌​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍

മു​ഹ​മ്മ​ദ് ഖ​ലീ​ഫ അ​ല്‍ മു​ബാ​റ​ക്, അ​ബൂ​ദ​ബി പൊ​ലീ​സ് മേ​ധാ​വി സ്റ്റാ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ പൈ​ല​റ്റ് ഫാ​രി​സ് ഖ​ലാ​ഫ് അ​ല്‍ മ​സ്‌​റൂ​യി, അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ അ​ഹ​മ്മ​ദ് ജാ​സിം അ​ല്‍ സാ​ബി തു​ട​ങ്ങി​യ​വ​ര്‍ ശൈ​ഖ് ഖാ​ലി​ദി​നെ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiPoetry FestivalNational Exhibition Center
News Summary - First Abu Dhabi Poetry Festival
Next Story