പ്രഥമ ‘ശോഭീന്ദ്ര പൂങ്കാവനം’ റാക് ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍
text_fieldsറാക് ഐഡിയല്‍ സ്കൂള്‍ അങ്കണത്തില്‍ ശോഭീന്ദ്ര പൂങ്കാവനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കര്‍ സംസാരിക്കുന്നു
റാസല്‍ഖൈമ: ലോകത്തിലെ തന്നെ ആദ്യ ‘ശോഭീന്ദ്ര പൂങ്കാവന’ത്തിന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തില്‍ റാസല്‍ഖൈമ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ നടന്നു. ഗ്രീന്‍ കേരള മിഷന്, വേള്‍ഡ് മലയാളി ഫെഡറേഷന്, മലയാളം മിഷന് സംയുക്ത ആഗോള മലയാളി ഹരിത ഓണ്‍ലൈന്‍ സംഗമത്തില്‍ കുട്ടി മലയാളം ക്ലബ് ആക്ടിങ് കണ്‍വീനര്‍ സമന്യ കൃഷ്ണന്, തീർഥ (സ്റ്റുഡന്റ്സ് കോഓഡിനേറ്റര്‍, സസ്റ്റൈനബിള്‍) എന്നിവര്‍ ‘ശോഭീന്ദ്ര പൂങ്കാവന’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഐഡിയല്‍ സ്കൂള്‍ മാനേജര്‍ സുല്‍ത്താന്‍ മുഹമ്മദലി, പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കര്‍, വൈസ് പ്രിന്‍സിപ്പല്‍ ബെറ്റ്സി, അധ്യാപികമാരായ ഷൈല, സൗമ്യ, ബിജി, മിനി, ഫൈനൂസ, ബിനു മാഷ്, രഞ്ജിത് മാഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന് റാക് ചാപ്റ്റര്‍ സെക്രട്ടറി അക്ബര്‍ ആലിക്കര, കോഓഡിനേറ്റര്‍ റസല്‍ റഫീഖ് എന്നിവര്‍ ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
മലയാളം മിഷന് റാക് ചാപ്റ്റര്‍ സ്റ്റുഡന്റ്സ് കണ്‍വീനര്‍ അഖില ടീച്ചര്‍ നന്ദി പറഞ്ഞു. കുട്ടി മലയാളം ക്ലബ് സ്റ്റുഡന്റ്സ് കൗണ്‍സില്‍ അംഗങ്ങള്‍ ശോഭീന്ദ്ര പൂങ്കാവനത്തില്‍ ചെടികള്‍ നട്ടും പരിസ്ഥിതി സംരക്ഷണ പോസ്റ്ററുകള്‍ പതിച്ചും പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളികളായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.