വ്യത്യസ്ത രുചിയിൽ മീൻ വറുക്കാം
text_fieldsഗുണങ്ങൾ ഏറെയുള്ള, രുചിയിൽ മുൻപന്തിയിലുള്ള ഒന്നാണ് മൽസ്യവിഭവങ്ങൾ. നമ്മൾ മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഐറ്റം. മൽസ്യം ഇല്ലാത്ത ഊൺ തന്നെ വളരെ ചുരുക്കം. പലതരത്തിൽ നമ്മൾ മീൻ പൊരിച്ചെടുക്കാറും പൊള്ളിച്ചെടുക്കാറും ഉണ്ട്. പക്ഷെ 2 ചേരുവകൾ കൂടി ചേർത്തു മീനൊന്നു പൊരിച്ചു നോക്കൂ, മീനിന്റെ രുചിയും ഗുണവും ഒന്നു വേറെ തന്നെ. നമുക്ക് നോക്കിയാലോ..
ചേരുവകൾ:
- മീൻ (ദശക്കട്ടിയുള്ള
- ഏതു മീനും ആവാം)-1കിലോ
- ഇഞ്ചി -2 ചെറിയ കഷണം
- വെളുത്തുള്ളി -3,4അല്ലി
- ചെറിയ ഉള്ളി -8,9 എണ്ണം
- പെരുഞ്ചീരകം -ഒരു ടേബിൾ സ്പൂൺ
- ഉലുവ -1/2ടീസ്പൂൺ
- മഞ്ഞൾ പൊടി -1ടീസ്പൂൺ
- മുളക് പൊടി -2 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- കറി വേപ്പില -ആവശ്യത്തിന്
- വിനാഗിരി -ഒരു ടേബിൾ സ്പൂൺ
- എണ്ണ -വറുക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യമായി കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, ഉലുവ, മുളക്പൊടി, മഞ്ഞൾ പൊടി, ഉപ്പ്, വിനാഗിരി എല്ലാം കൂടെ നന്നായി അരച്ചെടുക്കുക. ശേഷം വരഞ്ഞു വെച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചു പിടിപ്പിക്കുക.
ഒന്നോ രണ്ടോ മണിക്കുർ മസാല തേച്ചു വെക്കുക. ശേഷം ചൂടായ പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ആദ്യം കറി വേപ്പില ഇട്ടുകൊടുക്കുക, പിന്നീട് മസാല തേച്ചു പിടിപ്പിച്ച മീൻ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഒരു ഭാഗം ആയതിനു ശേഷം തിരിച്ചിട്ടു കൊടുക്കുക. രുചിയേറിയ വറുത്ത മീൻ റെഡി. ചൂട് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും സുലൈമാനിക്കൊപ്പം സ്നാക്കായിപ്പോലും കഴിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.