മത്സ്യത്തൊഴിലാളികളെ ആദരിച്ചു
text_fieldsദുബൈ: 53ാമത് യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദുബൈ ഫിഷർമെൻ കോഓപറേറ്റിവ് അസോസിയേഷനുമായി സഹകരിച്ച് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.
പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിലും ദേശീയ വ്യക്തിത്വവും രാജ്യത്തിന്റെ സമുദ്ര പൈതൃകവും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിലും മത്സ്യത്തൊഴിലാളികളുടെ സുപ്രധാന പങ്ക് എടുത്തുകാട്ടുന്നതായിരുന്നു പരിപാടി. ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബൈ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബൈയിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ മുഖ്യാതിഥിയായിരുന്നു.
മത്സ്യബന്ധന മേഖലയിൽ മാതൃകയായ 25 ഇമാറാത്തി മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. ഒപ്പം അവർക്ക് ആധുനിക മത്സ്യബന്ധന ഉപകരണങ്ങൾ വിതരണം ചെയ്തു. ദേശീയ വ്യക്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനും യു.എ.ഇയുടെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനുമുള്ള ജി.ഡി.ആർ.എഫ്.എ ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ആദരിക്കൽ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.