fishing @ ajman
text_fieldsഅജ്മാനിലെ കടലോരത്ത് നേരമ്പോക്കിന് എത്തുന്നവരുടെ ചൂണ്ടയില്‍ കുരുങ്ങുന്നത് വന്‍ മീനുകള്‍. ചൂണ്ടയിടല്‍ മനസിനിണങ്ങിയ വിനോദവൃത്തിയായി കൊണ്ടുനടക്കുന്ന നിരവധി പേരാണ് പ്രവാസ ലോകത്തുള്ളത്. കടല്‍, കായലോരങ്ങളിലായി യു.എ.ഇയുടെ വിവിധ പ്രദേശങ്ങളില്‍ ഇത്തരക്കാരെ നമുക്ക് കാണാന്‍ കഴിയും. ഉയര്‍ന്ന ജോലിക്കാരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്.
ഇതിനാവശ്യമായ ചൂണ്ടയടക്കമുള്ള സാധന സാമഗ്രികളും സജ്ജീകരണങ്ങളുമായാണ് ഇക്കൂട്ടര്‍ തങ്ങളുടെ ഇഷ്ട വിനോദത്തിന് ഇറങ്ങുന്നത്. ഉറക്കമിളച്ചും കുടുംബത്തോടോപ്പവും എത്തുന്നവരും ഉണ്ട്. അജ്മാന് കടലോരത്ത് നിന്ന് 35 കിലോയിലേറെ തൂക്കം വരുന്ന മീനുകള്‍ തങ്ങളുടെ ചൂണ്ടയില്‍ ലഭിച്ചിട്ടുണ്ടെന്ന് 20 വര്‍ഷമായി എത്തുന്ന ഷാര്‍ജയിലെ ഡോ. വര്‍ഗീസ് പറയുന്നു.
വാരാന്ത്യമാണ് ഈ വിനോദത്തിനായി ഇവര്‍ തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ ചൂണ്ടലില്‍ കുരുങ്ങുന്ന മീനുകള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുകയാണ് അധികമാളുകളും ചെയ്യുന്നത്. അജ്മാന് കടലോരത്ത് നൂറുകണക്കിന് പേരാണ് വാരാന്ത്യങ്ങളില്‍ ചൂണ്ടയുമായി എത്തുന്നത്. പരമ്പരാഗത രീതിയില്‍ ഇരയെ കൊളുത്തുന്നവരും ആധുനിക രീതിയിലുള്ള ലൂറ്, ജിഗ് തുടങ്ങിയ രീതിയില്‍ ഇരയെ ചൂണ്ടയില്‍ കോര്‍ത്ത് മീന്‍ പിടിക്കുന്നവരും ഇതിലുണ്ട്.
നെയ്മീന്, ശേരി, തെരണ്ടി, മോത, ഹമൂര്‍ തുടങ്ങിയ മത്സ്യങ്ങളും വ്യത്യസ്ത സമയങ്ങളിലായി ഇവരുടെ ചൂണ്ടയില്‍ കുരുങ്ങിയിട്ടുണ്ട്. reelanglers, angler's paradise , Phoenix angler's തുടങ്ങി വിവിധ പേരുകളില്‍ നൂറുകണക്കിന് അംഗങ്ങളുള്ള കൂട്ടായ്മയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.