ഫിറ്റ്നസ് ചലഞ്ച്: പങ്കെടുത്തത് 15 ലക്ഷം പേർ
text_fieldsദുബൈ: മഹാമാരിക്കിടെ നടന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തത് 15 ലക്ഷം പേർ. ഒരുമാസമായി നടന്ന ചലഞ്ച് സമാപിക്കുേമ്പാൾ സംഘാടകർ പോലും പ്രതീക്ഷിച്ചതിലുമപ്പറമായിരുന്നു പങ്കാളിത്തം. ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായാമത്തിൽ ഏർപ്പെടുന്നതായിരന്നു ചലഞ്ച്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ ആരംഭിച്ച ഫിറ്റ്നസ് ചലഞ്ചിെൻറ മൂന്നാം സീസണാണ് സമാപിച്ചത്.
ചരിത്രം സൃഷ്ടിച്ചാണ് ഇക്കുറി ഫിറ്റ്നസ് ചലഞ്ച് അരങ്ങുതകർത്തത്. ആദ്യമായി ദുബൈ ശൈഖ് സായിദ് റോഡ് സൈക്കിളുകൾക്കായി തുറന്നുകൊടുക്കുകയും വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. നാല് മണിക്കൂർ നീണ്ട സൈക്കിൾ റൈഡ് ശൈഖ് ഹംദാനാണ് നയിച്ചത്. ദുബൈ റൈഡിൽ 20,000 സൈക്ലിസ്റ്റുകളാണ് പങ്കെടുത്തത്. ദുബൈയിലെ ഏറ്റവും വലിയ ഫൺ റൺ ആയ ദുബൈ റണ്ണിൽ ഒരു ലക്ഷം പേർ പങ്കാളികളായി. എല്ലാ പ്രായത്തിലുമുള്ള ജനങ്ങളും നിശ്ചയദാർഢ്യക്കാരും നടന്നും ഓടിയും വീൽചെയറുകളിൽ കയറിയും ഇതിെൻറ ഭാഗമായി. 200ഓളം വെർച്വൽ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചത്. ആദ്യമായിട്ടാണ് ഇത്രയധികം വെർച്വൽ ഇവൻറുകൾ സംഘടിപ്പിക്കുന്നത്. ഇത് പങ്കാളികളുടെ എണ്ണം വർധിപ്പിക്കാൻ ഇടയാക്കി. വെർച്വൽ, ഓൺലൈൻ പരിപാടികൾക്ക് മുൻനിര സ്ഥാപനങ്ങളും കായിക പരിശീലകരുമാണ് നേതൃത്വം നൽകിയത്. ഫൈൻഡ് യുവർ 30, സിറ്റി ഈസ് എ ജിം തുടങ്ങിയ വെർച്വൽ പരിപാടികളും നടന്നു.
ലോകോത്തര താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ലോകോത്തര താരങ്ങളായ ലൂയി ഫിഗോ, കാർലോസ് പുയോൾ, എറിക് അബിദാൽ, മൈക്കൽ സൽഗാദോ, ഇബ്രാഹിം ബാ, മൈക്കൽ സിൽവസ്റ്റർ, സുള്ളി മുൻതാരി, ബാകിത് സാദ്, മൊഹ്സിൻ മുസിബ, കയ്ല ഇറ്റ്സൈൻസ്, കെൽസ്ലി വെൽസ് എന്നിവർ പങ്കാളികളായി. 20 ലോകോത്തര ബ്രാൻഡുകൾ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായി. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഔദ്യോഗിക മെഡിക്കൽ പങ്കാളികളായി. 600 സ്കൂളുകളിലെ 6.20 ലക്ഷം വിദ്യാർഥികൾ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു. വളർന്നുവരുന്ന തലമുറ ഫിറ്റ്നസിനെ കുറിച്ച് ബോധവാൻമാരാണെന്നതിെൻറ തെളിവായി ഇത്.
ഫിറ്റ്നസ് ചലഞ്ച് വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ് പറഞ്ഞു. വലിയ വെല്ലുവിളികൾക്കിടെയാണ് ഈ വർഷത്തെ പരിപാടി നടത്തിയത്. സുരക്ഷിതവും ആവേശകരവുമാക്കി തീർക്കാൻ കഴിഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ പ്രായക്കാരും പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 30 ദിവസം കഴിഞ്ഞാൽ നിർത്തേണ്ടതല്ല വ്യായാമങ്ങളെന്നും ഇത് തുടർന്നുകൊണ്ടേയിരിക്കണമെന്നും ദുബൈ ഫെസ്റ്റിവൽ സി.ഇ.ഒ അഹ്മദ് അൽ ഖാജ പറഞ്ഞു.
ചലഞ്ചിനോടനുബന്ധിച്ച് തുടങ്ങിയ ഓൺലൈൻ ക്ലാസുകളും വെർച്വൽ സെഷനുകളും ഇപ്പോഴും തുടരുന്നുണ്ട്. താൽപര്യമുള്ളവർക്ക് ഓൺലൈൻ വഴി ഇനിയും പങ്കാളികളാവാം. ഫൈൻഡ് യുവർ 30, സിറ്റി ഈസ് എ ജിം (city is a gym) എന്നിവ വെബ്സൈറ്റുകളിൽ ഇപ്പോഴുമുണ്ട്. ശാരീരികം മാത്രമല്ല, മാനസിക ഉന്മേഷവും പകർന്നാണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് കൊടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.