ഫിറ്റ്നസ് ചലഞ്ച് അടുത്തമാസം 29 മുതൽ; എക്സ്പോയിലും പരിപാടികൾ
text_fieldsദുബൈ: ഈ വർഷത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടക്കും. ദുബൈ എക്സ്പോ വേദിയിലും ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറുമെന്നതാണ് ഇത്തവണത്തെ സീസണിെൻറ പ്രത്യേകത. എക്സ്പോ വേദിയിലെ ഫിറ്റ്നസ് വില്ലേജ് ആഘോഷത്തിന് കൊഴുപ്പുകൂട്ടും. ഇതിനുപുറമെ, കൈറ്റ് ബീച്ചിലും ഫിറ്റ്നസ് വില്ലേജ് സ്ഥാപിക്കും. ഫിറ്റ്നസ് ചലഞ്ചിെൻറ അഞ്ചാം എഡിഷനാണ് നടക്കാനിരിക്കുന്നത്. ദുബൈയിലുടനീളം കുടുംബാംഗങ്ങളെയും പ്രവാസികളെയും യു.എ.ഇ പൗരന്മാരെയും ആരോഗ്യകരമായ ജീവിതത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ സർക്കാറിെൻറ നേതൃത്വത്തിൽ ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്. 30 ദിവസം 30 മിനിറ്റ് വീതം വിവിധ വ്യായാമങ്ങളിൽ ഏർപ്പെടുന്നതാണ് ചലഞ്ച്. ദുബൈ നഗരം ഒന്നടങ്കം ഏറ്റെടുക്കുന്ന ചലഞ്ചാണിത്. ദുബൈ റൺ, ദുബൈ റൈഡ് എന്നിവയും ഇതോടൊപ്പം നടക്കും.
അഞ്ചുവർഷം മുമ്പ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ചലഞ്ച് പ്രഖ്യാപിച്ചത്. രജിസ്ട്രേഷൻ ഉൾെപ്പടെയുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പത്തുലക്ഷം പേർ ഇത്തവണത്തെ ചലഞ്ചിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം കോവിഡിനിടയിലും വെർച്വലായി ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ലോക്ഡൗൺ കാലമായിരുന്നതിനാൽ വീടിനുള്ളിലൂടെയുള്ള ഓട്ടവും ട്രെഡ്മിൽ ഉപയോഗിച്ചുള്ള വ്യായാമവുമെല്ലാമായി സജീവമായിരുന്നു കഴിഞ്ഞ ഫിറ്റ്നസ് ചലഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.