ഹിറ്റായി ചാലഞ്ച്, ഫിറ്റായി ദുബൈ
text_fieldsദുബൈ: ആരോഗ്യ സംരക്ഷണ സന്ദേശവുമായി തുടക്കം കുറിച്ച ദുബൈ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്തത് ആയിരങ്ങൾ. കോവിഡ് കാലത്ത് ഫിറ്റ്നസ് പ്രവർത്തനങ്ങൾ വീടുകളിൽ ഒതുക്കിയവർ കഴിഞ്ഞ മാസം ആരംഭിച്ച ഫിറ്റ്നസ് ചാലഞ്ചോടെ പഴയ ആവേശം വീണ്ടെടുത്തു. ചാലഞ്ചിെൻറ ഭാഗമായി നടന്ന ദുബൈ റൈഡും എക്സ്പോ റണ്ണും അടക്കമുള്ള പരിപാടിയിലേക്ക് ഒഴുകിയ ആയിരങ്ങൾ അതിന് തെളിവായി.
ചാലഞ്ചിന് ശൈഖ് സായിദ് റോഡിൽ ദുബൈ റണ്ണോടെ വെള്ളിയാഴ്ച സമാപനം കുറിക്കുേമ്പാൾ ആളെണ്ണത്തിലും ആവേശത്തിലും ചരിത്രം കുറിക്കുമെന്നതിൽ സംശയമില്ല. ദുബൈ റണ്ണിന് എല്ലാവരെയും ക്ഷണിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തന്നെ കഴിഞ്ഞ ആഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദുബൈ റണ്ണിൽ തനിക്കൊപ്പം ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടത്. 'നിങ്ങൾ ഓടാൺ തയ്യാറായോ, എനിക്കൊപ്പം ചേരൂ' എന്നാണ് അദ്ദേഹം ഇൻസ്റ്റയിൽ കുറിച്ചത്.
നേരത്തെ ദുബൈ റണ്ണിെൻറ ആദ്യ എഡിഷനിൽ 2019ൽ ശൈഖ് സായിദ് റോഡിൽ ആയിരങ്ങളോടൊപ്പം ശൈഖ് ഹംദാൻ ചേർന്നത് വലിയ ആവേശം തീർത്തിരുന്നു. 5, 10 കിലോമീറ്ററാണ് ഒാട്ടമുള്ളത്. കുട്ടികളെയും കുടുംബങ്ങളെയും യുവജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് അഞ്ച് കിലോമീറ്റർ ഓട്ടം. അതേസമയം, പത്ത് കിലോമീറ്റർ ഓട്ടത്തിൽ ആർക്കും പങ്കെടുക്കാം. െപ്രാഫഷനൽ ഓട്ടക്കാർ പങ്കെടുക്കുന്നത് ഇതിലായിരിക്കും. രജിസ്റ്റർ ചെയ്യുേമ്പാൾ തന്നെ ഏത് റൂട്ടാണെന്ന് തെരഞ്ഞെടുക്കണം. പുലർച്ച നാല് മുതൽ ഓട്ടം തുടങ്ങും. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് മുന്നിൽ നിന്ന് തുടങ്ങി അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ സമാപിക്കുന്ന രീതിയിലായിരിക്കും ഓട്ടം. എമിറേറ്റ്സ് ടവർ, ബുർജ് ഖലീഫ, ഡി.ഐ.എഫ്.സി ഗേറ്റ് വില്ലേജ്, ദുബൈ വേൾഡ് ട്രേഡ് സെൻററർ എന്നിവക്ക് മുന്നിലൂടെ 'റൺ'കടന്നുപോകും.
ഈ സമയത്ത് ശൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. രണ്ട് റൂട്ടുകളിലും വെള്ളം വിതരണം ഉണ്ടായിരിക്കും. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് റിസൈക്ക്ൾ ചെയ്യാൻ മായ് ദുബൈയും ഡി.ജി ഗ്രേഡുമുണ്ടാകും. റണ്ണിന് എത്തുന്നവർക്കായി ദുബൈ മെട്രോ പുലർച്ചെ മൂന്നുമുതൽ സർവീസ് നടത്തുന്നുണ്ട്. ഒരു മാസം നീണ്ടുനിന്ന ഫിറ്റ്നസ് ചാലഞ്ച് അവസാനിക്കുേമ്പാൾ, ഫിറ്റ്നസ് ജീവിതരീതിയായിത്തീർന്ന ആയിരങ്ങളാണ് ദുബൈ നഗരത്തിലുള്ളത്. ആരോഗ്യമുള്ള സമൂഹത്തെ രൂപെപടുത്താനുള്ള ശൈഖ് ഹംദാെൻറ കാഴ്ചപ്പാടാണ് ഇത്തരമൊരു പദ്ധതിക്ക് ഹേതുവായത്. ഫിറ്റ്നസിലും കായിക മേഖലകളിലും തൽപരരായവരെ നിരവധി അവസരങ്ങൾ തുറന്നിട്ടാണ് ദുബൈ സ്വാഗതം ചെയ്യുന്നത്
ഫിറ്റ്നസ് ഈസ് ലൈഫ്സ്റ്റൈൽ
ഒരുമാസത്തെ ആവേശത്തിൽ ഫിറ്റ്നസ് ഒതുക്കാൻ ആരുംതന്നെ തയ്യാറല്ല. ദുബൈയിലും സമീപമേഖലകളിലും ഫിറ്റ്നസ് ചാലഞ്ചിനോടനുബന്ധിച്ച് തുടക്കമിട്ട കായിക പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കാനാണ് പലരും തീരുമാനിച്ചിട്ടുള്ളത്. നടത്തം, നീന്തൽ, സൈക്ലിങ്, കൃത്യസമയത്തുള്ള ഭക്ഷണം, ഉറക്കം എന്നിവയെല്ലാം ഇതോടനുബന്ധിച്ച് ദിനചര്യയാക്കിയവർ ധാരാളമുണ്ട്. ഫിറ്റ്നസ് കേന്ദ്രങ്ങൾ, യോഗ പരിശീലനം, കായിക ക്ലബുകൾ എന്നിവയെല്ലാം ഫിറ്റ് ചാലഞ്ചിന് ശേഷവും സജീവമാകുന്നതോടെ 'ഫിറ്റ്നസ് ഈസ് ലൈഫ്സ്റ്റൈൽ' എന്ന മുദ്രാവാക്യം അർഥവത്താകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.