ഫിത്ർ സകാത് ഇത്തവണ 25 ദിർഹം
text_fieldsദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നൽകുന്ന നിർബന്ധ ദാനമായ ഫിത്ർ സകാത്തിന്റെ തുക നിർണയിച്ച് യു.എ.ഇ ഫത്വ കൗൺസിൽ. ഒരാൾക്ക് 25 ദിർഹമോ 2.5 കിലോ അരിയുടെ മൂല്യമുള്ള തുകയോ ആണ് ഫിത്ർ സകാത്തായി നൽകേണ്ടത്. വ്യത്യസ്ത സന്ദർഭങ്ങളിൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്തവർ നൽകേണ്ട പ്രായശ്ചിത്ത ദാനത്തിന്റെ തുകയും കൗൺസിൽ നിശ്ചയിച്ചു.
നോമ്പെടുക്കാൻ സാധിക്കാത്തവർ ഒാരോ ദിവസത്തിനും 15 ദിർഹം വീതമാണ് നൽകേണ്ടത്. മനഃപൂർവം നോമ്പ് മുറിക്കുന്നവൻ 60 പേരുടെ ഭക്ഷണത്തിന് ആവശ്യമായ 900 ദിർഹം നൽകണം. മറ്റു വിവിധ സന്ദർഭങ്ങളിലെ പ്രായശ്ചിത്ത തുകയും കൗൺസിൽ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.