അൽതായർ കുടുംബത്തിനൊപ്പം അഞ്ചു പതിറ്റാണ്ട്; അബൂബക്കറിന് മടക്കയാത്ര
text_fieldsഅബൂബക്കർ മുഹമ്മദലിക്ക് ഗൾഫ് എന്നാൽ അൽതായർ കുടുംബമാണ്. അറബിനാട്ടിൽ കാലെടുത്തുവെച്ചതുമുതൽ ഈ കുടുംബത്തിലെ അംഗമാണ്. 50 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് അബൂബക്കർ നാട്ടിലേക്ക് തിരിക്കുേമ്പാൾ അൽതായർ കുടുംബത്തിന് നഷ്ടമാകുന്നത് കൂടപ്പിറപ്പിനെപോലെ ചേർത്തുനിർത്തിയ ഒരാളെയാണ്. അതുകൊണ്ടുതന്നെ, മനസ്സില്ലാ മനസ്സോടെയാണ് 73ാം വയസ്സിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
1970െൻറ തുടക്കത്തിൽ ലോഞ്ചിലേറി ദുബൈയിലെത്തിയ കാലത്ത് അൽതായർ കുടുംബത്തിെൻറ വീട്ടിലായിരുന്നു ജോലി. പാസ്പോർട്ടും വിസയുമില്ലാതെ ഇവിടെയെത്തിയ അദ്ദേഹം പിന്നീട് ബോംബെയിൽ പോയി പാസ്പോർട്ട് സംഘടിപ്പിച്ച് ദുബൈയിൽ തിരിച്ചെത്തി. അബൂബക്കറിെൻറ ജോലി മിടുക്ക് ബോധ്യപ്പെട്ട ഇവർ അൽതായർ മോട്ടോഴ്സിൽ ജോലി നൽകുകയായിരുന്നു. 50ാം വർഷം കഴിഞ്ഞ്വിരമിക്കുേമ്പാഴും ഇതേ സ്ഥാപനത്തിെൻറ ഭാഗമാണ് അദ്ദേഹം.
അബൂബക്കറിെൻറ നമസ്കാര സൗകര്യത്തിന് ജുമൈറയിലെ അൽതായർ പള്ളിയോടു ചേർന്നാണ് താമസസ്ഥലം ഒരുക്കിനൽകിയത്. മലപ്പുറം എടപ്പാൾ പൊന്നാനി മറവഞ്ചേരിക്കാരനായ അബൂബക്കറിെൻറ വിരമിക്കൽ പ്രായം പണ്ടേ കഴിഞ്ഞതാണ്. എന്നാൽ, കമ്പനി അധികൃതർ ഓരോ തവണയും വിസ പുതുക്കി നൽകുകയായിരുന്നു. കോവിഡ് കാലമായതിനാൽ മുൻകരുതലിെൻറ ഭാഗമായി ഓഫിസിൽ പോകുന്നത് നിർത്തിയതോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത്. ഈ കാലത്തിനിടയിൽ നാട്ടുകാരിൽ ചിലർക്ക് ജോലി വാങ്ങി നൽകിയതും ഇവിടെ എത്തിയവർക്ക് താമസ സ്ഥലമൊരുക്കിയതും മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കിയതുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സാമ്പാദ്യം. 2000ത്തിൽ കാർ അപകടത്തിൽ ഭാര്യ ഫാത്തിമ മരിച്ചിരുന്നു.
അതിനുശേഷം വിവാഹം ചെയ്ത റുഖിയ കഴിഞ്ഞവർഷം നാട്ടിൽ നിര്യാതയായി. വർഷങ്ങളായി പൊന്നാനി മറവഞ്ചേരി മഹല്ല് കമ്മിറ്റിയുടെ യു.എ.ഇ ചെയർമാനാണ്. മക്കളെല്ലാം യു.എ.ഇയിൽ ഉണ്ടായിരുന്നു. ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായിരുന്ന മകൾ സമീറ ഇപ്പോൾ നാട്ടിലാണ്.
മകൻ സാലിഹ് സിംഗപ്പൂരിലും. മറ്റ് മക്കളായ മുഹമ്മദ് ഷരീഫും (ഫാർമസിസ്റ്റ്, ഷാർജ) ശുഐബും (എൻജിനീയർ, ദിവ) യു.എ.ഇയിലുണ്ട്. വെള്ളിയാഴ്ച ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ദേ ഭാരത് വിമാനത്തിലാണ് യാത്ര. നാട്ടിലെത്തി കൊച്ചുമക്കളുടെ വല്യാപ്പയായി തുടരാനാണ് അബൂബക്കറിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.