ഷാർജയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്ക്
text_fieldsഷാർജ: സ്കൂൾ ബസ് അപകടത്തിൽപെട്ട് മൂന്ന് വിദ്യാർഥികളടക്കം അഞ്ചുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുട്ടികൾക്കും രണ്ട് സൂപ്പർവൈസർമാർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. സ്കൂൾ ബസ് പെട്ടെന്ന് വളവിൽ തിരിച്ചപ്പോൾ നടപ്പാതയിലേക്ക് കയറിപ്പോയാണ് അപകടമുണ്ടായതെന്ന് ഷാർജ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയും മറ്റു കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയതായി അധികൃതർ രക്ഷിതാക്കൾക്ക് വിവരം കൈമാറുകയുംചെയ്തു. ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
സ്കൂൾ ബസുകൾ ഓടിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവ പാലിക്കുന്നതായി ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) കഴിഞ്ഞവർഷം 2,000 ബസുകളിൽ കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. കോവിഡിന് മുമ്പ് തന്നെ ബസുകളിൽ ജി.പി.എസ് ഉപകരണങ്ങൾ സ്ഥാപിച്ച് ട്രാക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.